കാറിൽ ട്രക്ക് ഇടിച്ച് അപകം; അമേരിക്കയിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം

അമേരിക്കയിലെ ഗ്രീൻ കൗണ്ടിയിൽ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം. കുടുംബം സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഹൈദരാബാദിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഗ്രീൻ കൗണ്ടിയിൽ വച്ചായിരുന്നു സംഭവം. അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കാനായാണ് എത്തിയത്.
ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, അവരുടെ രണ്ട് കുട്ടികൾ എന്നിവർ ആണ് മരിച്ചത്. ബന്ധുക്കളെ സന്ദർശിച്ച ശേഷം അറ്റലാന്റയിൽ നിന്ന് ഡാലസിലേക്കു മടങ്ങുമ്പോൾ ദിശ തെറ്റിച്ചു വന്ന മിനി ട്രക്ക് ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു. മിനി ട്രക്ക് ഇടിച്ചതിനെ തുടർന്ന് അവരുടെ കാറിന് തീപിടിച്ചു. നാലുപേരും കാറിൽ കുടുങ്ങുകയും വെന്തുമരിക്കുകയുമായിരുന്നു.
Read Also: ടെക്സസ് മിന്നൽപ്രളയം; 104 പേർ മരിച്ചു, 11 പേരെ കാണാതായി
മരിച്ചവരുടെ തിരിച്ചറിയൽ രേഖകൾ സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധനകൾ നടത്തിവരികയാണ്. ഡിഎൻഎ പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. സെക്കന്തരാബാദിലെ സുചിത്ര പ്രദേശത്തുനിന്നുള്ളവരായിരുന്നു കുടുംബം. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
Story Highlights : Indian family of four dies in accident in America
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here