ഗുരുവായൂര്‍ മേല്‍ശാന്തി തെരഞ്ഞെടുപ്പ് തിങ്കളാഴ്ച

ഗുരുവായൂര്‍ മേല്‍ശാന്തി തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. 48 അപേക്ഷകളാണ് മേല്‍ശാന്തി തെരഞ്ഞെടുപ്പിനായി ലഭിച്ചത്. ഇതില്‍ അഞ്ചെണ്ണം തള്ളി. ഇതില്‍ 43പേര്‍ക്കായുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച നടക്കും. വലിയ തന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാടുമായാണ് കൂടിക്കാഴ്ച നടക്കുക. യോഗ്യരായവരില്‍ നിന്ന് നറുക്കെടുപ്പ് നടത്തി മേല്‍ശാന്തിയെ നിയമിക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News