യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി വിവസ്ത്രനാക്കി ഫോട്ടോ എടുത്ത് പണം തട്ടി; മൂന്ന് പേർ പിടിയിൽ

ഹണി ട്രാപ്പിൽ പെടുത്തി യുവാവിൽ നിന്ന് പണം കവർന്ന മൂന്നു പേർ കോഴിക്കോട് കുന്നമംഗലം പൊലിസിൻ്റെ പിടിയിൽ. ആലപ്പുഴ സ്വദേശി ഗൗരി നന്ദ ,തിരൂരങ്ങാടി സ്വദേശി അൻസിന ,ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോ എടുത്ത് പണം തട്ടിയെന്നതാണ് കേസ്
സോഷ്യൽ മീഡിയ വഴിയാണ് ഗൗരി നന്ദ യുവാവിനെ പരിചയപ്പെട്ടത്. ട്രെയിൻ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമാണ് മറ്റു രണ്ടു പ്രതികളായ തിരൂരങ്ങാടി പാണഞ്ചേരി അൻസിന ,ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരെ ഗൗരി നന്ദ പരിചയപ്പെട്ടത്. ട്രെയിനിൽ വച്ചാണ് ഹണി ട്രാപ്പ് ആസൂത്രണം ചെയ്തത്.ഇത് പ്രകാരം യുവാവിനെ മടവൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വിവസ്ത്രനാക്കി ഫോട്ടോ എടുപ്പിച്ചു. പരാതിക്കാരന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോൺ തട്ടിപ്പറിച്ച് പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് ഒരു ലക്ഷത്തി 35,000 രൂപ ഗൂഗിൾ പേ വഴി അയപിച്ചു.
ഇതിനുപുറമേ 10000 രൂപ കൂടി കൈക്കലാക്കി. നഗ്ന ഫോട്ടോ ബന്ധുക്കൾക്ക് അയച്ചു കൊടുക്കും എന്ന് പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിയായി.ഇങ്ങനെ 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് പരാതിക്കാരൻ കുന്നമംഗലം പോലീസിലെത്തിയത്.കോഴിക്കോട് വെച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Story Highlights : Three arrested in Kozhikode Honey trap case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here