വിവരാവകാശ കമീഷനിലെ അംഗങ്ങളെ ഉടൻ നിയമിക്കാൻ നിർദ്ദേശം

സംസ്ഥാന വിവരാവകാശ കമീഷനിലെ അംഗങ്ങളെ ഒരുമാസത്തിനകം നിയമിക്കണമെന്ന് ഹൈകോടതി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തീരുമാനിച്ച കമീഷണർമാരുടെ നിയമനം ഉടൻ നടത്തണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.
സർക്കാർ അധികാരത്തിൽ വരുമ്പോൾ പഴയ സർക്കാറിന്റെ തീരുമാനങ്ങളെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനനുസരിച്ച് മാറ്റിമറിക്കരുതെന്നും രാഷ്ട്രീയ അജണ്ട നിയമവാഴ്ചയെ അട്ടിമറിക്കാൻ ഇടവരുത്തതരുതെന്നും കോടതി വ്യക്തമാക്കി.
മുഖ്യവിവരാവകാശ കമീഷണറുടെ നിയമനം അംഗീകരിച്ച ഗവർണർ മറ്റ് അംഗങ്ങളുടെ നിയമനത്തിന് അനുമതി നൽകിയിരുന്നില്ല. ഇവരുടെ നിയമനത്തിൽ ഉടൻ തീരുമാനമുണ്ടാക്കണമെന്നാണ് കോടതി നിർദ്ദേശം.
പൊതു ജീവിതത്തിൽ അയോഗ്യത കൽപ്പിച്ചിട്ടുള്ളവരോ അടിസ്ഥാന യോഗ്യതയില്ലാത്തവരോ അല്ല ഇവരെന്നും കോടതി പറഞ്ഞു. അതിനാൽ യോഗ്തയയുള്ളവരെ നിയമിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here