ഫ്ളവേഴ്സ് എക്സ്പോയില്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്ക്

കോട്ടയം നാഗമ്പടത്ത് ഫ്ളവേഴ്സിന്റെ എക്സ്പോയില്‍ വന്‍ ജനത്തിരക്ക്. കഴിഞ്ഞ ദിവസം ഓണം അവധി ആരംഭിച്ചതോടെ ഇങ്ങോട്ടുള്ള തിരക്ക് ക്രമാതീതമായി. സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ പലപ്പോഴും സംഘാടകര്‍ പ്രയാസപ്പെടുന്ന കാഴ്ചയാണ്.
ഓണം ഒരുക്കാനും ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും ഒരു കുടക്കീഴില്‍ ലഭിക്കുന്നു എന്നത് തന്നെയാണ് ഈ ജനപ്രവാഹത്തിന് കാരണം. സെപ്തംബർ രണ്ടാം തിയതിയാണ് നാഗമ്പടം മെതാനിയില്‍ ഫ്ളവേഴ്സിന്റെ എക്സപോ ആരംഭിച്ചത്. അന്ന് മുത്ല ജന പങ്കാളിത്തോടെ വിജയ തുടക്കമായിരുന്നു എക്സ്പോയ്ക്ക്.
ഗൃഹോപരകണങ്ങളുടെ വിപുലമായ ശ്രേണിയും, നിത്യോപയോഗ വസ്തുക്കളുെട വില്‍പനയും, വിനോദവും വിസ്മയങ്ങളുമെല്ലാം തൊട്ടടുത്ത ജില്ലകളിലെ ആളുകളെ വരെ ഇപ്പോള്‍ ഇങ്ങോട്ട് ആകര്‍ഷിക്കുകയാണ്. സെപ്തംബര്‍ രണ്ടിന് ആരംഭിച്ച ഫ്‌ളവേഴ്‌സ് എക്‌സ്‌പോ ഓരോ ദിവസവും കേരളക്കരയ്ക്ക് പുത്തൻ വിരുന്നാണ് ഒരുക്കുന്നത്. എക്സ്പോ സെപ്തംബർ 13ന് അവസാനിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here