ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചു.

കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചു. വണ്ടൂര്‍ പള്ളിക്കുന്ന് പാലക്കത്തൊണ്ടിലെ അബ്ദുല്‍ ലത്തീഫാണ് തൂങ്ങി മരിച്ചത്. വണ്ടൂര്‍ പോലീസ് സ്റ്റേഷനിനില്‍ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് സ്റ്റേഷനിലെ കുളിമുറിയിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്. എസ്. ഐയ്ക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കും
ടയര്‍ മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഇയാളെ വിളിച്ചു വരുത്തിയത്. ശുചിമുറിയുടെ എയര്‍ഹോളിലാണ് തോര്‍ത്തുകൊണ്ട് കുരുക്കുണ്ടാക്കിയത്. ലോറി ഡ്രൈവറായിരുന്നു ലത്തീഫ്.
എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് കുടുംബാംഗങ്ങള്‍ പരാതി നല്‍കി. മരണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പോലീസ് സ്റ്റേഷനും മഞ്ചേരി-വണ്ടൂർ പാതയും ഉപരോധിക്കുകയാണ്. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബഹ്റ സ്ഥലത്ത് എത്തിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് എസ് പി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here