കർഷക നേതാവ് എ സി വർക്കി അന്തരിച്ചു

കർഷക നേതാവ് എ സി വർക്കി (70) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ഥാനത്തെ മിക്ക കർഷക സമരങ്ങളുടേയും നേതൃത്വം വഹിച്ചിരുന്ന കർഷക നേതാവായിരുന്നു അദ്ദേഹം.

നീര ചെത്തുന്നതിനായുള്ള അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും മലയോര മേഖലയിലെ ജപ്തി വിരുദ്ധ സമരങ്ങൾക്കും നേതൃത്വം നൽകിയ നേതാവിയുരുന്നു എ സി വർക്കി.  ഫാർമേഴ്‌സ് റിലീഫ് ഫോറം സ്ഥാപകനും രക്ഷാധികാരിയുമായിരുന്നു അദ്ദേഹം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top