ആറൻമുള വള്ളം കളി; മല്ലപ്പുഴശ്ശേരി, തൈമറവുംകര പള്ളിയോടങ്ങൾ ജേതാക്കൾ

ആറൻമുള ഉതൃട്ടാതി വള്ളം കളിയുടെ എ ബാച്ചിൽ മല്ലപ്പുഴശ്ശേരി പള്ളിയോടവും ബി ബാച്ചിൽ തൈമറവുംകര പള്ളിയോടവും ഒന്നാം സ്ഥാനത്തെത്തി. വള്ളം കളി മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടന ംചെയ്തു.
എബാച്ചിൽ 1350 മീറ്റർ ദൂരം അഞ്ച് മിനിട്ട് 19 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മല്ലപ്പുഴശ്ശേരി ഒന്നാം സ്ഥാനത്തെത്തിയത്. ഇതേ ഇനത്തിൽ മേലുംകര പള്ളിയോടം രണ്ടാം സ്ഥാനവും മരാമൺ പള്ളിയോടം മൂന്നാം സ്ഥാനവും നേടി. ബി ബാച്ചിലാകട്ടെ മത്സരം വാശിയേറിയതായിരുന്നു ഫഓട്ടോഫിനിഷിലൂടെയാണ് തൈമറവുംകര ജേതാക്കളായത്.
തൈമറവുംകര ആറ് മിനിട്ട് 29 സെക്കൻഡിൽ ഫിനിഷിങ് ചെയ്തപ്പോൾ ഓരോ സെക്കൻഡുകൾ വ്യത്യാസത്തിൽ പിന്നിലെത്തിയ വന്മഴി പള്ളിയോടം രണ്ടാം സ്ഥാനവും മംഗലം പള്ളിയോടം മൂന്നാം സ്ഥാനവും നേടി.
ഫിനിഷിങ് പോയൻറിലെത്തിയതിന് ശേഷമാണ് മംഗലം പള്ളിയോടം മറിഞ്ഞത്. വള്ളം മറിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും രക്ഷാ പ്രവർത്തകരുടെ അവസരോചിത ഇടപെടലലിൽ അപകടം ഒഴിവായി.