കോഴിക്കോട് മലവെള്ളപ്പാച്ചിൽ ; 6 കുട്ടികളെ കാണാതായി

കോഴിക്കോട് മലവെള്ളപ്പാച്ചിൽ ; 6 കുട്ടികളെ കാണാതായി
അക്ഷയ്‌രാജ്, ഷൈന്‍, അശ്വന്ത്, രജീഷ്, വിപിന്‍ദാസ്, സജിത് എന്നിവരെയാണ് കാണാതായത്.
കുറ്റ്യാടിയില്‍ മലവെള്ളപ്പാച്ചില്‍ ആറു സ്കൂള്‍ വിദ്യാര്‍ഥികളെ കാണാതായി. പ്രിക്കാംതോട് കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. ഒന്‍പതുപേരാണ് കുളിക്കാന്‍ ഇറങ്ങിയത്. സംഘത്തിലെ മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. കാണാതായവര്‍ക്ക് വേണ്ടി പൊലീസും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ നടത്തുകയാണ്.
കാതോട് സ്വദേശികളായ അക്ഷയ്‌രാജ്, ഷൈന്‍, അശ്വന്ത്, രജീഷ്, വിപിന്‍ദാസ്, സജിത് എന്നിവരെയാണ് കാണാതായത്.
കുട്ടികള്‍ കുളിക്കാനിറങ്ങവെ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊച്ചിലില്‍ ഉള്‍പ്പെടുകയായിരുന്നെന്നാണ് വിവരങ്ങള്‍. മലവെള്ളപ്പാച്ചിലില്‍ വന്‍കൃഷിനാശം ഉണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News