രാജ്യത്ത് പനി പടരുന്നു, മുംബെയിൽ 122 പേർക്ക് ഡെങ്കി

മഹാരാഷ്ട്രയിൽ ഡെങ്കിപനി ബാധിച്ച് കോൺസ്റ്റബിൾ മരിച്ചതോടെ അസുഖം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് 3 ആയി.
കഴിഞ്ഞ ആഴ്ചയിലാണ് 28 കാരനായ അനൂപ് ബാഘേലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആദ്യം മഹാത്മാഗാന്ധി ആ4ശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം ബേധമാകാത്തതിനെ തുടർന്ന് മുംബൈലെ ഹിരനന്ദനി ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് അനൂപ് മരിക്കുകയായിരുന്നു.
മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പുതുതായി 122 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. 2500ഓളം പേരാണ് നിലവിൽ പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
എന്നാൽ 2015 ലെ കണക്കുകൾ ആപേക്ഷിച്ച് ഈ വർഷം അസുഖം ബാധിച്ചവരുടെ എണ്ണം കുറവാണ്. കഴിഞ്ഞ വർഷം മാത്രം ഡെങ്കിപ്പനി ബാധിച്ച് മഹാരാഷ്ട്രയിൽ മരിച്ചത് 126 പേരാണ്. 20 മുതൽ 25 രോഗികൾ വരെയാണ് ദിവസവും എത്തുന്നത് എന്നാണ് സായ് ആശുപത്രിയിലെ ഡോക്ടർ ആബിദ് സയ്യദ് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here