ബെവ്‌കോ ഔട്ട്‌ലറ്റുകൾ പൂട്ടില്ല; എക്‌സൈസ് മന്ത്രി

സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലറ്റുകൾ പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ഓരോ വർഷവും 10 ശതമാനം ഔട്ട് ലെറ്റുകൾ പൂട്ടുക എന്ന മുൻ സർക്കാരിന്റെ മദ്യനയം മാറുമെന്നും ഈ വിഷയത്തിൽ ഒക്ടോബർ രണ്ടിന് മുമ്പു തന്നെ തീരുമാനമെടുക്കുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

മദ്യനയം മാറ്റുന്ന കാര്യത്തിൽ സെപ്തംബർ 26ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അന്തിമ തീരുമാനമുണ്ടാകും.  ദേശീയപാതയോരത്തെ ഔട്ട് ലെറ്റുകൾ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് കൂടി പരിഗണിച്ചാകും പുതിയ ഉത്തരവ് ഇറക്കുകയെന്നും ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകൾക്ക് ലൈസൻസ് നൽകുന്നത് സംബന്ധിച്ച് നിലവിലെ മദ്യനയത്തിലെ നിർദേശത്തിൽ വലിയ മാറ്റം ഉണ്ടാകില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top