കുറ്റ്യാടിയിലെ മഴവെള്ളപ്പാച്ചിലിൽ 6 പേരെ കാൺമാനില്ല; മരണം മൂന്നായി; തിരച്ചിൽ തുടരുന്നു

കുറ്റ്യാടി കടന്ത്ര പുഴയിൽ കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ 6 പേരെ കാണാതായി. പുഴയിൽ കുളിക്കാനിറങ്ങിയ 9 യുവാക്കളാണ് അപകടത്തിൽ പെട്ടത്.ഇവരിൽ മൂന്നു പേർ രക്ഷപ്പെട്ടു; മൂന്നു പേരുടെ മൃതദേഹം കണ്ടുകിട്ടി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.

തോട്ടിൽ പാലം കാതോട് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. കാതോട് സ്വദേശി രജീഷ്, കുന്നുമ്മേൽ സ്വദേശി ഷൈൻ എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൂഴിത്തോട് നിന്നാണ് മൂന്നാമത്തെ മൃതദേഹം കണ്ടുകിട്ടിയത്.

kutyadi, 9 drowned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top