Advertisement

കുറ്റ്യാടി പ്രതിഷേധം; സിപിഐഎമ്മില്‍ കൂട്ട നടപടി; സസ്‌പെന്‍ഷന്‍

July 29, 2021
Google News 2 minutes Read
: kuttyadi protest Group action in the CPI (M) Suspension for five

കോഴിക്കോട് കുറ്റ്യാടിയിലെ പ്രതിഷേധത്തില്‍ പ്രാദേശിക നേതാക്കളെ സിപിഐഎം സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ച് സെക്രട്ടറിയെയും പുറത്താക്കിയിരുന്നു. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന നടപടിയാണ് എടുത്തത്. കെ ടി കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാര്‍ത്ഥി മോഹമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.

കുറ്റ്യാടി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​കെ. ഗി​രീ​ശ​ൻ, പാ​ലേ​രി ച​ന്ദ്ര​ൻ, കെ.​പി. ബാ​ബു​രാ​ജ്, ഊരത്ത് ബ്രാഞ്ച് സെക്രട്ടറി കെ.പി ഷിജിൽ എന്നിവരെയാണ് പുറത്താക്കിയത്. വളയം, കുറ്റ്യാടി ലോക്കൽ കമ്മിറ്റികളിലായി ഏഴ് പേരെ സസ്പെൻഡ് ചെയ്തു. കുറ്റ്യാടി ലോക്കലിലെ കെ.​പി. വ​ത്സ​ൻ, സി.​കെ. സ​തീ​ശ​ൻ, കെ.​വി. ഷാ​ജി, വ​ട​യം ലോ​ക്ക​ലിലെ ഏ​ര​ത്ത് ബാ​ല​ൻ, എ.​എം. അ​ശോ​ക​ൻ എന്നിവരെ ഒരു വർഷത്തേക്കും കുറ്റ്യാടി ലോക്കലിലെ സി.​കെ. ബാ​ബു, എ.​എം. വി​നീ​ത എ​ന്നി​വ​രെ ആ​റ് മാ​സ​ത്തേ​ക്കുമാണ് സ​സ്പെ​ൻ​ഡ്​ ചെ​യ്​​തത്.

നിരവധി ബ്രാഞ്ച് സെക്രട്ടറിമാരെ സസ്പെൻഡ് ചെയ്യുകയും താക്കീത് ചെയ്യുകയും ചെയ്തു. കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരെ പരസ്യമായി പിന്തുണച്ചവർക്കെതിരെയാണ് കടുത്ത നടപടി.

പ്രതിഷേധം കമ്മ്യൂണിസ്റ്റ് രീതിക്ക് എതിരായ പ്രവര്‍ത്തനം ആണെന്ന് കണ്ടെത്തി തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി അച്ചടക്ക നടപടിയിലേക്ക് കടന്നിരുന്നു. ജില്ലാ സെക്രട്ടേറിയറ്റില്‍ കുഞ്ഞമ്മദ് കുട്ടിയെ നീക്കിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

Read Also: കുറ്റ്യാടിയില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി സിപിഐഎം സ്ഥാനാര്‍ത്ഥി

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തര്‍ക്കവും പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ടാണ് കുഞ്ഞമ്മദ് കുട്ടിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത്. ജില്ലാ സെക്രട്ടേറിയറ്റിന്റേയും ജില്ലാ കമ്മിറ്റിയുടേയും തീരുമാനമായിരുന്നു ഇത്. കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.

2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ലഭിക്കാനായിരുന്നു തെരുവില്‍ ഇറങ്ങി ആളുകള്‍ പ്രതിഷേധിച്ചത്. കേരളാ കോണ്‍ഗ്രസ് എമ്മിന് മണ്ഡലം നല്‍കിയതിന് എതിരെയായിരുന്നു പ്രതിഷേധം. മുന്നണി തീരുമാനപ്രകാരം കുറ്റ്യാടി സീറ്റ് സിപിഐഎം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കിയിരുന്നു. ഇതനുസരിച്ച് മുഹമ്മദ് ഇക്ബാലിനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. ഇതിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചപ്പോള്‍ പാര്‍ട്ടി മണ്ഡലം തിരിച്ചെടുത്ത് കെ ടി കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കി. അദ്ദേഹം അവിടെ നിന്ന് വിജയിക്കുകയും ചെയ്തു.

Story Highlights: kuttyadi protest Group action in the CPI (M) Suspension for five

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here