സഖാവിനും ബ്രിട്ടാസിനും കൈരളിയ്ക്കുമെതിരെ നവമാധ്യമങ്ങൾ

ബലാത്സംഗം ചെയ്യപ്പെട്ട പെൺകട്ടി തന്നിൽ ബീജ അവശേഷിപ്പിച്ച ആളെ പ്രണയിക്കുന്നുവെന്ന ആമുഖത്തോടെ കൈരളി ടിവിയിലെ ജെ ബി ജംഗ്ഷനിൽ കവിത ആലപിച്ച സഖാവിനും ഇത് ആസ്വദിച്ച അവതാരകൻ ബ്രിട്ടാസിനും വിമർശനവുമായി നവ മാധ്യമങ്ങൾ.

ജെ ബി ജംഗ്ഷനിൽ എത്തിയ കവി താൻ പെൺ പക്ഷത്തു നിന്ന് എഴുതുന്ന ആളാണെന്ന് തെളിയിക്കാനായി ചൊല്ലുന്ന കവിത എന്നാൽ പീഡിപ്പിക്കപ്പെടുന്ന പെണ്ണിനോടുള്ള പരിഹാസമാണെന്നാണ് പ്രതിഷേധകർ പറയുന്നത്.

എല്ലാ വിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടൊ വിഡ്ഢികവി എന്നാണ് സംവിധായകൻ ആഷിക് അബു ആഞ്ഞടിക്കുന്നത്. മനസികരോഗികളുടെ ആത്മാവിഷ്‌ക്കാരമാണ് കൈരളി എന്നും ആഷിക് പരിഹസിക്കുന്നു.

സഖാവ് എന്ന കവിതയിലൂടെ നവ മാധ്യമങ്ങളിൽ പ്രശസ്തനായ സാം മാത്യുവാണ് പടർപ്പ് എന്ന പേരിൽ കവിത രചിച്ചിരിക്കുന്നത്. ബലാത്സംഗിയെ പ്രണയിക്കുന്ന പെണ്ണ്, ഇത് മറ്റൊരു തരം പ്രതികരാമാണെന്നാണ് സാം പറയുന്‌നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top