യുവാവ് മരിച്ചു; കുലശേഖരയെ അറസ്റ്റ് ചെയ്തു

ശ്രീലങ്കൻ ക്രിക്കറ്റ് തരാം കുലശേഖരയെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രദ്ധേയനായ ഫാസ്റ്റ് ബൗളർ ആണ് നുവാൻ കുലശേഖര.

കുലശേഖര ഓടിച്ച ജീപ്പിടിച്ച് 28 വയസ്സ്കാരൻ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിന് ശേഷം താരത്തെ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ നാലുദിവസത്തിനകം കുലശേഖര കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകണമെന്നാണ് വ്യവസ്ഥ.

അതെ സമയം ക്രിക്കറ്റ് രംഗത്തിന്റെ പിന്തുണ താരത്തിനുണ്ട്. കുലശേഖര തെറ്റുകാരനല്ലെന്നും താരത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോ‍ർഡ് വ്യക്തമാക്കുന്നു.

 

Arrested Nuwan Kulasekara released on bail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top