ശ്രീകാന്തിൻറെ മരണം ; സബ് എഞ്ചിനീയർ രാഹുലിനെ സസ്പെൻറ് ചെയ്തു

സബ് എഞ്ചിനീയറെ സസ്പെൻറ് ചെയ്തു.
പേയാട് സെക്ഷനിൽ കരാർ തൊഴിലാളിയായ ശ്രീകാന്ത് ജോലിക്കിടയിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രാഥമികാന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സബ് എഞ്ചിനീയർ രാഹുലിനെ സസ്പെൻറ് ചെയ്തു.
സംഭവത്തിൽ വിശദാന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ കാട്ടാക്കട ഡെപൂട്ടി ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു.
കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള സത്വര നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി നിർദേശിച്ചു.
മരണമടഞ്ഞ ശ്രീകാന്തിന്റെ വീട് സന്ദർശിച്ച് മന്ത്രി അന്തിമോപചാരം അർപ്പിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News