അഹമ്മദാബാദ് എയർ ഇന്ത്യ അപടകം; അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു

അഹമ്മദാബാദ് വിമാനപകടത്തിൽ അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് രണ്ട് പേജ് വരുന്ന പ്രാഥമികാന്വേഷണ റിപ്പോർട്ട് വ്യോമയാന മന്ത്രാലയത്തിന് കൈമാറിയത്. അതിനിടെ വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച് വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെൻറ് ഗതാഗത സമിതി നാളെ യോഗം ചേരും.
രാജ്യത്തെ നടുക്കിയ ദുരന്തം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴാണ് ഏവരും തേടിയ കാരണത്തിന് ഉത്തരമായത്. ബ്ലാക്ക് ബോക്സിൽ നിന്നടക്കം വീണ്ടെടുത്ത വിവരങ്ങൾ ക്രോഡീകരിച്ച് തയ്യാറാക്കിയതാണ് ഈ രണ്ട് പേജ് റിപ്പോർട്ട്. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് പുറമേ, അമേരിക്കയുടെ
നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ്, യുകെ ഏജൻസി അടക്കമുള്ളവർ അന്വേഷണത്തിൻറെ ഭാഗമായിരുന്നു.
കെ സി വേണുഗോപാലിൻറെ അധ്യക്ഷതയിൽ ചേരുന്ന പിഎസി യോഗത്തിലും
എയർ ഇന്ത്യ അപകടം ചർച്ചയായി. നാളെ സഞ്ജയ് ഝാ എംപിയുടെ അധ്യക്ഷതയിൽ
പാർലമെൻറ് ഗതാഗത കമ്മിറ്റി യോഗം ചേരുന്നുണ്ട്. വ്യോമയാന സെക്രട്ടറി,
ഡിജിസിഎ ഡിജി , വ്യോമസേന പ്രതിനിധി എന്നിവരെ കൂടാതെ
എയർ ഇന്ത്യ സിഇഒ, ബോയിംഗ് കമ്പനി പ്രതിനിധികളെയും യോഗത്തിൽ സമിതി വിളിപ്പിച്ചിട്ടുണ്ട്. വ്യോമയാന മേഖലയിലെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുന്ന പശ്ചാത്തലത്തിലാണ് നിർണായക യോഗം. അഹമ്മദാബാദ് അപകടത്തിന്റെ കാരണം, അന്വേഷണം, നഷ്ടപരിഹാരം എന്നിവയിൽ യോഗം വിശദീകരണം തേടും.
Story Highlights : Ahmedabad Air India accident; Investigation report submitted to the central government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here