Advertisement

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലേർട്ട്

8 hours ago
Google News 2 minutes Read
Heavy rains in Kerala_ orange alert in 3 districts

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ് നൽകിയിരിക്കുന്നത്. മധ്യകേരളത്തിൽ മഴ കുറഞ്ഞ പശ്ചാത്തലത്തിൽ മറ്റ് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല.

അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് ചില നദികളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ജലസേചന വകുപ്പ് നിർദേശം നൽകി.

ഇടവിട്ടുള്ള കനത്ത മഴയെ തുടർന്ന് കാസർഗോഡ് ദേശീയപാത 66 ലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ബേവിഞ്ച, വീരമലക്കുന്ന് എന്നീ പ്രദേശങ്ങൾ കടന്നു പോകുന്ന ഭാഗങ്ങളിലാണ് നിയന്ത്രണം. ഈ പ്രദേശങ്ങളിലൂടെ ഹെവി വാഹനങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. പാസഞ്ചർ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതിയില്ല.

Story Highlights : rain warning in the state; Yellow alert in 5 districts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here