‘പിണറായിയും സ്റ്റാലിനും സനാതന ധർമ്മത്തെ എതിർത്തവർ, ഹിന്ദുക്കളോട് മാപ്പ് പറഞ്ഞിട്ട് മതി അയ്യപ്പ സംഗമം’; ശോഭാ സുരേന്ദ്രൻ

ഹിന്ദു സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് മതി ശബരിമല സന്നിധാനത്തിലെ അയ്യപ്പ സംഗമമെന്ന് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റാലിനും സനാതന ധർമ്മത്തെ എതിർത്തവരാണെന്നും
ഹിന്ദു സമൂഹത്തിന്റെ സനാതന ധർമ്മത്തെ എതിർത്തവർ ആർക്കുവേണ്ടിയാണ് ഇത് നടത്തുന്നതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.
അതിനിടെ സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എൻഎസ്എസ് രംഗത്തുവന്നു. പരിപാടിയുമായി സഹകരിക്കുമെന്ന് എൻഎസ്എസ് വൈസ് പ്രസിഡൻറ് എൻ സംഗീത് കുമാർ അറിയിച്ചു.
അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി പങ്കെടുക്കും. സർക്കാരിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് കടുപ്പിച്ച് ബിജെപി.തിരഞ്ഞെടുപ്പിന് മുമ്പുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ നാടകമാണ് സംഗമം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പങ്കെടുക്കാൻ അനുവദിക്കില്ല.ഭക്തരോട് മാപ്പ് പറഞ്ഞതിനുശേഷം മാത്രമേ മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാവൂവെന്നും രാജീവ് ചന്ദ്രശേ ശേഖർ പ്രതികരിച്ചു.
ദേവസ്വം ബോർഡാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും കടുത്ത നിലപാടുമായി മുന്നോട്ടു പോവുകയാണ് ബിജെപി. ആരെതിർത്താലും പരിപാടി സംഘടിപ്പിക്കാൻ തന്നെയാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും തീരുമാനം.
Story Highlights : Sobha Surendran reacts Global Ayyappa Sangamam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here