ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരാളി വേണം; പുതിയ എസ്‌യുവി എത്തിക്കാൻ മാരുതി

ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരാളിയെ എത്തിക്കാൻ മാരുതി. പുതിയ എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാനാണ് മാരുതിയുടെ നീക്കം. അടുത്ത മാസം ആദ്യ വാരം തന്നെ വാഹനം വിപണിയിൽ അവതരിപ്പിക്കാനാണ് മാരുതിയുടെ പദ്ധതി. ഇതിന് മുന്നോടിയായി വാഹനത്തിന്റെ ടീസർ ചിത്രം മാരുതി പുറത്തുവിട്ടിട്ടുണ്ട്. വാഹനത്തിന്റെ ടെയ്ൽ ലൈറ്റ് ഡിസൈനാണ് മാരുതി പുറത്തുവിട്ടിരിക്കുന്നത്.
മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായിയുടെ ക്രെറ്റയ്ക്ക് എതിരാളിയായി മാരുതിയുടെ ഗ്രാൻഡ് വിറ്റാര ഉണ്ടെങ്കിലും ക്രെറ്റയുടെ വിപണിയിലെ സ്വീകാര്യതയിൽ കുറവ് വരുത്താൻ ഗ്രാൻഡ് വിറ്റാരയ്ക്ക് കഴിഞ്ഞിട്ടില്ല. പുതിയ എസ്‌യുവിയിലൂടെ വിപണിയിൽ കൂടുതൽ പിടിമുറുക്കാനാണ് മാരുതിയുടെ നീക്കം.
ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയാകും പുതിയ എസ്‌യുവി എത്തുക. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാകും പുതിയ വാഹനത്തിലും മാരുതി സുസുക്കി സജ്ജമാക്കുക. ഈ എഞ്ചിന് 101 ബിഎച്ച്പി 139 ടോർക്ക് വരെ ഉല്പാദിപ്പിക്കാൻ കഴിയുന്നതാണ്. അതേസമയം ഗ്രാൻഡ് വിറ്റാരയെ പോലെ പെട്രോൾ ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനിലും ലഭ്യമാകാൻ സാധ്യതയുണ്ട്.
Story Highlights : Creta Rival New Maruti SUV First Teaser Out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here