എന്താ ഡിമാന്‍ഡ്; മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്‍ വിറ്റു പോയത് 135 സെക്കന്‍ഡ് കൊണ്ട്

മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്‍ ബുക്കിംഗ് തുടങ്ങി വെറും 135 സെക്കന്‍ഡില്‍ വിറ്റുപോയി. 999 യുണീറ്റാണ് കമ്പനി പുറത്തിറക്കാൻ തീരുമാനിച്ചിരുന്നത്. ഇത് മുഴുവൻ വിറ്റു തീർത്തിരിക്കുകയാണ് മഹീന്ദ്ര. കളക്‌ടേഴ്‌സ് എഡിഷന്‍ കാറിന് 27.79 ലക്ഷം രൂപയാണ് കമ്പനി വില നിശ്ചയിച്ചിരുന്നത്. ശനിയാഴ്ചയായിരുന്നു ബുക്കിങ് ആരംഭിച്ചിരുന്നത്.
21000 രൂപ ടോക്കൺ നൽകിയാണ് വാഹനം ബുക്ക് ചെയ്യേണ്ടിരുന്നത്. ഇതാണ് 2 മിനിറ്റ് 15 സെക്കന്‍ഡ് സമയം കൊണ്ട് നിശ്ചിത എഡിഷൻ വിറ്റു പോയത്. ക്രിസ്റ്റഫർ നോളന്റെ ദി ഡാർക്ക് നൈറ്റ് ട്രൈലോജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനം അവതരിപ്പിച്ചത്. പാക്ക് ത്രീ 79 kWh വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. BE 6 ബാറ്റ്‌മാൻ എഡിഷൻ ഒരു എക്‌സ്‌ക്ലൂസീവ് സാറ്റിൻ ബ്ലാക്ക് പെയിന്റ് സ്കീമിലാണ് എത്തുന്നത്.
20 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഫെന്‍ഡറുകളില്‍ ബാറ്റ്മാന്‍ ലോഗോകള്‍, ആല്‍ക്കെമി ഗോള്‍ഡ് ഫിനിഷ് ചെയ്ത ബ്രേക്ക് കാലിപ്പറുകള്‍, സസ്പെന്‍ഷന്‍ പാര്‍ട്‌സുകള്‍ എന്നിവ മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്റെ പ്രത്യേകതകളാണ്. സെപ്റ്റംബർ 20 മുതൽ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും.
Story Highlights : Mahindra BE 6 Batman Edition Flies Off Shelves- 999 Units Sold In 135 Seconds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here