Advertisement

ഇത് റൊമാന്റിക് ത്രില്ലർ യാത്ര ; കയ്യടി നേടി ‘മേനേ പ്യാർ കിയ’

3 hours ago
Google News 2 minutes Read

മലയാള സിനിമ എക്കാലവും ആഘോഷമാക്കുന്നതാണ് പ്രണയം..പ്രണയ വഴികളിലൂടെ തുടങ്ങി ത്രില്ലർ കഥ പറയുകയാണ് ‘മേനേ പ്യാർ കിയ’. പ്രണയം മനുഷ്യനെ മാറ്റങ്ങളിലൂടെ കടത്തിവിടുന്നു അവനെ ധൈര്യശാലിയാക്കുന്നു എന്ന് പറഞ്ഞുവെക്കുന്ന സിനിമ ആദ്യ ദിനം തന്നെ പ്രേക്ഷക കയ്യടികൾ നേടുകയാണ്..

തമിഴ് പെൺകുട്ടിയായ നിധിയോട് പ്രണയം തോന്നുന്ന ആര്യൻ എന്ന സിനിമയിലെ നായക കഥാപാത്രം അവളെ കാണാനും ഇഷ്ടം സ്വന്തമാക്കാനും തമിഴ്‌നാട്ടിലേക്ക് പോകുന്നു പക്ഷെ അവിടെ ആര്യനും കൂട്ടുകാർക്കും നേരിടേണ്ടി വരുന്നത് വെല്ലുവിളികളും പ്രതിസന്ധികളുമാണ്. തുടർന്ന് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ സംസാരിക്കുന്നത്.

സാധാരണക്കാരനും മലാസിലാകുന്നതാണ് എന്നും പ്രണയത്തിന്റെ ഭാഷ, സിനിമ പറഞ്ഞുവെക്കുന്ന പ്രണയം അതി ലളിതവും സുന്ദരവുമായതിനാൽ പ്രേക്ഷക ഹൃദയത്തിലേക്ക് എളുപ്പം കയറുന്നു. പ്രണയവും സൗഹൃദവും സിനിമയുടെ നട്ടെല്ലായി നിലനിൽക്കുമ്പോൾ തന്നെ കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളേയും അവര്‍ക്കിടയിലെ പോരും പകയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്

ഹൃദു ഹാറൂണാണ് ചിത്രത്തിൽ ആര്യന്റെ വേഷത്തിലെത്തുന്നത് ആര്യന്റെ പ്രണയമായ നിധിയായി വേഷമിട്ടത്ത്. മികച്ച അഭിനയ പ്രകടനത്തിലൂടെ സിനിമയെ മുന്നോട്ടുകൊണ്ടുപോകാൻ ഇരുവർക്കും കഴിഞ്ഞു.അസ്കർ അലി, മിദൂട്ടി, അർജുൻ, ശ്രീകാന്ത് വെട്ടിയാർ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..

സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്ത ‘മേനേ പ്യാര്‍ കിയ’..സംവിധായക മികവിനും കയ്യടി നേടുന്നുണ്ട്..തുടക്കക്കാരന്റെ പരിഭ്രമങ്ങളെ മാറ്റിവെച്ച് മികച്ച് എന്റർടെയ്നർ സിനിമ പുറത്തിറക്കാൻ സംവിധായകന് കഴിഞ്ഞു. നേരത്തെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കി ഗാനങ്ങൾ സിനിമയെ കൂടുതൽ ഹൃദ്യമാക്കിയിട്ടുണ്ട്.

പ്രണയവും ത്രില്ലറും ഒന്നിക്കുമ്പോൾ അത് ആസ്വാദകരുടെ ഇഷ്ടം നേടിയെടുക്കുന്ന വിധം അവതരിപ്പിക്കുന്നതിൽ ചിത്രത്തിന്റെ ഛായാഗ്രഹകൻ ഡോൺപോളിന്റെ മികവും ശ്രദ്ധേയമാണ്.ഫൈസല്‍ ഫസലുദ്ദീന്‍, ബില്‍കെഫ്സല്‍ എന്നിവർ ചേർന്നൊരുക്കിയ തിരക്കഥ പ്രേക്ഷകനെ അവസാനം വരെ സിനിമയിൽ പിടിച്ചിരുത്താൻ സഹായിക്കുന്നതാണ്. ഒരു നിമിഷം പോലും സിനിമയുടെ ത്രില്ല് കളയാതെ യുള്ള സിനിമയുടെ എഡിറ്റിംഗ് കയ്യടി നേടുന്നുണ്ട്. പ്രണയവും സുന്ദര ഗാനങ്ങളും ആക്ഷനും ത്രില്ലർ അനുഭവവും സാം ചേർത്ത് ഒരുക്കിയ സിനിമ കാഴ്ചക്കാരെ നിരാശപ്പെടുത്തില്ലെന്നുറപ്പാണ്

Story Highlights :This is a romantic thriller journey; ‘Maine Pyar Kiya’ wins applause

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here