10-ാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തു; യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ

പോക്സോ കേസിൽ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ. യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി ബാദുഷയാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. രക്ഷിതാക്കൾ ഇല്ലാത്തപ്പോൾ പെൺകുട്ടിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്യുന്നതിനുള്ള നടപടിയിലേക്ക് പൊലീസ് കടക്കും.
Story Highlights : Youth League leader arrested in POCSO case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here