Advertisement

ധര്‍മ്മസ്ഥലയില്‍ നടക്കുന്നതെന്ത്? തലയോട്ടി തനിക്ക് തന്നത് ആക്ഷന്‍ കൗണ്‍സില്‍ നേതാവെന്ന് ശുചീകരണ തൊഴിലാളിയുടെ പുതിയ മൊഴി

7 hours ago
Google News 2 minutes Read
dharmasthala sanitary worker statement against mahesh thimarodi

ധര്‍മ്മസ്ഥല വെളിപ്പെടുത്തലില്‍ വീണ്ടും ട്വിസ്റ്റ്. ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മഹേഷ് തിമരോടിക്കെതിരെ മുന്‍ശുചീകരണ തൊഴിലാളി മൊഴിനല്‍കിയതായി സൂചനയുണ്ട്. കോടതിയില്‍ നല്‍കിയ തലയോട്ടി തിമരോടി നല്‍കിയതെന്ന് ശുചീകരണ തൊഴിലാളി മൊഴി നല്‍കിയതായുള്ള സൂചനയാണ് പുറത്തുവരുന്നത്. തിമരോടിയുടെ റബ്ബര്‍ തോട്ടത്തിലെ മണ്ണ് എസ്‌ഐടി പരിശോധിക്കും. തെളിവുകള്‍ എതിരായാല്‍ തിമരോടിയെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കും. തനിക്ക് മകളില്ലെന്ന് മൊഴിമാറ്റിപ്പറഞ്ഞ സുജാത ഭട്ടിനേയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം. (dharmasthala sanitary worker statement against mahesh thimarodi)

ധര്‍മ്മസ്ഥല വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളി തിമരോടിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തിമരോടിയുടെ വീട്ടിലും പരിസരത്തും പ്രത്യേക അന്വേഷണസംഘം വിശദമായ പരിശോധന നടത്താനിരിക്കുന്നത്. ധര്‍മ്മസ്ഥലയില്‍ താന്‍ നിരവധി സ്ത്രീകളുടെ ശവശരീരങ്ങള്‍ കുഴിച്ചിട്ടെന്ന് പറഞ്ഞുകൊണ്ട് തെളിവിനായി ശുചീകരണ തൊഴിലാളി ഹാജരാക്കിയ തലയോട്ടി തിമരോടി കൊടുത്തുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. തലയോട്ടിയില്‍ കണ്ട മണ്ണും തിമരോടിയുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്ന് കുഴിച്ചെടുത്ത മണ്ണിന്റേയും സാമ്പിളുകള്‍ ഒത്തുനോക്കാനും അന്വേഷണസംഘം തയ്യാറെടുക്കുകയാണ്.

Read Also: ‘പ്രതിഭകളുടെ ഊർജ കേന്ദ്രമാണ് ഇന്ത്യ, ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാൻ’: പ്രധാനമന്ത്രി

ശുചീകരണ തൊഴിലാളിയുടെ മൊഴിയിലെ വൈരുധ്യങ്ങളും കോടതില്‍ ഹാജരാക്കിയ തലയോട്ടിയെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും ശുചീകരണ തൊഴിലാളിയെക്കുറിച്ച് നിരവധി സംശയങ്ങളുയര്‍ത്തിയിരുന്നു. അതേസമയം ധര്‍മ്മസ്ഥലയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ മകളെ കാണാതായെന്ന പരാതിയില്‍ മലക്കംമറിഞ്ഞ സുജാത ഭട്ടിന്റെ ചോദ്യം ചെയ്യലും തുടരുകയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ സുജാത ഭട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

Story Highlights : dharmasthala sanitary worker statement against mahesh thimarodi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here