Advertisement

KL 17 N 8394 കൊച്ചിക്കാര്‍ ഈ ഓട്ടോയെ ഒന്ന് സൂക്ഷിക്കണം!!- ഞെട്ടിപ്പിക്കുന്ന ഒരു അനുഭവസാക്ഷ്യം

September 20, 2016
Google News 1 minute Read

കൊച്ചിയുടെ നഗര സൗന്ദര്യം ആസ്വദിക്കണം എങ്കിൽ രാത്രി സഞ്ചരിക്കണം. വഴിവിളക്കുകളാൽ അലങ്കൃതമായ ഹൈവേകളും, അംബരചുമ്പികളായ കെട്ടിട സമുച്ചയങ്ങളും ഒക്കൈ കൂടിയ ഒരു കൊച്ചു സ്വർഗ്ഗമാണ് കൊച്ചി.

മാളുകളും, 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന കോഫീ ഷോപ്പുകളും, ഈറ്റ് ഔട്ടുകളും വന്നതോടെ, മറ്റ് പല മെട്രോ നഗരങ്ങളിലെയും പോലെ നൈറ്റ് ലൈഫ് കൊച്ചിക്കും വന്നു. എന്നാൽ ഇവിടങ്ങളിലേക്കൊക്കെ ഒന്ന് പോകാൻ കുറച്ച് കടമ്പകൾ കടക്കാനുണ്ട്.

ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ നിർമ്മാതാവ് നോബിൾ തോമസ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച അനുഭവം വായിച്ചാൽ രാത്രികാലങ്ങളിൽ കൊച്ചിയിൽ ഇറങ്ങാൻ ആരും ഒന്ന് പേടിക്കും.

എം.ജി റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റർ സ്‌ക്വയർ മാളിൽ സിനിമ കണ്ട് നെബിളും ഭാര്യയും ഇറങ്ങുമ്പോൾ നേരം അൽപ്പം വൈകിയിരുന്നു. കാർ പാർക്കിൽ നിന്നും വണ്ടി എടുത്ത് പുറത്ത് വന്നപ്പോൾ കണ്ടത് വഴി തടഞ്ഞ രീതിയിൽ നിർത്തി ഇട്ടിരിക്കുന്ന ഒരു ഓട്ടോ. കൂടെ രണ്ട് പേരും ഉണ്ട്. KL 17 N 8394 എന്നതാണ് ഓട്ടോയുടെ നമ്പർ.

പന്തികേട് തോന്നിയ നോബിൾ യൂ-ടേൺ എടുത്ത് അവന്യൂ റിജന്റ് ലക്ഷ്യമാക്കി കാർ പായിച്ചു. സമയം 1 മണി. ആ ഓട്ടോ തങ്ങളെ പിന്തുടരുന്നു എന്ന് മനസ്സിലാക്കിയ നോബിൾ കാറിന്റെ വേഗത കുറച്ച് ആ ഓട്ടോയെ കടത്തിവിടാൻ ശ്രമിച്ചു. എന്നാൽ ആ ഓട്ടോ നോബിൾ ഓടിച്ചിരുന്ന കാറിന് പിന്നിൽ നിർത്തി ഇട്ടു. കാര്യങ്ങൾ കൈവിട്ട് പോവുകയാണെന്ന് മനസ്സിലാക്കിയ നോബിൾ സഹോദരങ്ങളെ ഫോണിൽ ബന്ധപ്പെടുകയും, അവരുടെ അടുത്തേക്ക് കാർ പായിക്കുകയും ചെയ്തു. ഓട്ടോയിൽ വന്നവർ നോബിളിനെയും, സഹോദരന്മാരെയും കണ്ടതോടെ മടങ്ങി പോയി.

ഉടനെ തന്നെ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി ബാധിപ്പിച്ച നോബിളിനെ കാത്തിരുന്നത് പോലീസിന്റെ തണുപ്പൻ പ്രതികരണമാണ്. ഇത്ര വൈകി അവരെ പിൻതുടരുന്നതിൽ അർത്ഥം ഇല്ലെന്നും, പോയിട്ട് രാവിലെ വരാനും പറഞ്ഞ് ഇവരെ മടക്കി ആയച്ചു. പിറ്റേ ദിവസം ഇതേ പരാതിയുമായി എത്തിയ നോബിളിനോട് പോലീസ് പറഞ്ഞത് ഇത് തങ്ങളുടെ സ്റ്റേഷൻ പരിതിയിൽ വരുന്നതല്ലെന്നായിരുന്നു.

നോബിളിനും ഭാര്യയ്ക്കു പകരം രണ്ട് പെൺകുട്ടികളാണ് ആ കാറിൽ ഉണ്ടായിരുന്നത് എങ്കിൽ അവർ അന്ന് രാത്രി വീട് എത്തുമായിരുന്നോ ??

noble, jacaobinte swargarajyam producer, kochi, night

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here