Advertisement

എസ് ജാനകി ഇനി പാടില്ല; ഇത് തന്റെ അവസാനഗാനമെന്ന് ഗായിക

September 22, 2016
1 minute Read

തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകി ഇനി പാടില്ല. ഇനി വിശ്രമമാണ് വേണ്ടതെന്നും 60 വർഷത്തെ സംഗീത ജീവിതം അവസാനിപ്പിക്കാറായെന്നും ഗായിക പറഞ്ഞു.

മതിവരുവോളം പാടി,  എനിക്ക് പ്രായമായി, നിരവധി ഭാഷകളിൽ പാടാനുള്ള ഭാഗ്യമുണ്ടായി, ഇനി വിശ്രമമാണ് ആവശ്യം, അതിനായി കരിയർ വിടുകയാണെന്നും ജാനകിയമ്മ പറഞ്ഞു.

സ്റ്റേജ് ഷോകളിലും ഇനി പാടില്ലെന്നും ജാനകിയമ്മ വ്യക്തമാക്കി.

അനൂപ് മേനോനും മീരാ ജാസ്മിനും നായികാ നായകൻമാരാകുന്ന 10 കൽപനകൾ എന്ന ചിത്രത്തിൽ ഒരു താരാട്ടുപാട്ടുപാടിയാണ് ജാനകി അമ്മ തന്റെ ഗാനസപര്യ അവസാനിപ്പിക്കുന്നത്.

ഇത് തന്റെ അവസാനത്തെ ഗാനമാണെന്ന് ജാനകിയമ്മ പ്രഖ്യാപിക്കുകയായിരുന്നു.

എന്തുകൊണ്ടാണ് 60 വർഷത്തെ സിനിമാസംഗീത ജീവിതം അവസാനിപ്പിക്കാൻ മലയാള ഗാനം തെരഞ്ഞെടുത്തതെന്ന ചോദ്യത്തിന് ഇത് മുൻകൂട്ടി നിശ്ചയിച്ച് എടുത്ത തീരുമാനം അല്ലെന്നായിരുന്നു മറുപടി. കരിയർ ്‌വസാനിപ്പിക്കാൻ ആലോചിച്ചിരിക്കെയാണ് ഈ താരാട്ട് പാട്ട് തനിക്ക് ലഭിച്ചത്. അതോടെ അവസാനിപ്പിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു, ജാനകിയമ്മ പറഞ്ഞു.

1950 ൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കെത്തിയ എസ് ജാനകി ഇതുവരെ തെന്നിന്ത്യൻ ഭാഷകളിലായി 48000ഓളം ഗാനങ്ങൾ പാടി.

S Janaki picks a Malayalam lullaby for her swansong.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top