ബാർകോഴ കേസ് അട്ടിമറിക്കാൻ ശ്രമം; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ബാർകോഴ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നപരാതിയിൽ വിജിലൻസ് മുൻ ഡയറക്ടർ എൻ ശങ്കർ റെഡ്ഡി, എസ് പി ആർ സുകേശൻ എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.

ബാർക്കോഴ കേസ് അട്ടിമറിച്ചുവെന്ന ഹരജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ബാർക്കോഴ കേസിൽ തിരുത്തലുകൾ വരുത്തിയെന്നും കേസിൽ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.

മാണിക്കെതിരായ തെളിവുകൾ പരിഗണിക്കേണ്ടെന്ന് ആവശ്യപ്പെട്ട് മൂന്ന് കത്തുകൾ ശങ്കർ റെഡ്ഡി അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ആർ സുകേശന് അയച്ചിരുന്നു. ഇതിൽ രണ്ടാമത്തെ കത്തിൽ കേസിലെ മുഖ്യസാക്ഷിയായ ബിജുരമേശന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴി ഒഴിവാക്കണമെന്നും ശങ്കർ റെഡ്ഡി നിർദ്ദേശിച്ചിരുന്നു.

വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശങ്ങളെ എസ് പി അതേപടി അനുസരിക്കുകയായിരുന്നെന്ന് വിലയിരുത്തിയാണ് കേസിൽ അന്വേ,ണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top