ഇന്ത്യയിൽ നടത്താനിരുന്ന വ്യാപാര പ്രദർശനത്തിൽനിന്ന് പാക്കിസ്ഥാൻ പിന്മാറി

അടുത്ത മാസം ഇന്ത്യയിൽ നടത്താനിരുന്ന വ്യാപാര പ്രദർശനത്തിൽനിന്ന് പാക്കിസ്ഥാൻ പിന്മാറി. ഡെൽഹിയിലായിരുന്നു പ്രദർശനം നടത്താൻ തീരുമാനിച്ചിരുന്നത്. ഉറി ഭീകരാക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം വഷളായ സാഹചര്യത്തിലാണ് തീരുമാനമെന്ന് പാകിസ്ഥാന്റെ വ്യാപാര വികസന അതോറിറ്റി അധികൃതർ അറിയിച്ചു.
ഇത്തരമൊരു പരിപാടിക്ക് യോജിച്ച സാഹചര്യമല്ല ഇപ്പോഴെന്ന് ഡൽഹിയിലെ പാക് ഹൈകമീഷണറും പ്രതികരിച്ചു. പാകിസ്ഥാന്റെ പരിപാടികളോട് തീവ്ര വലതുപക്ഷ സംഘടനകൾ ശക്തമായാണ് പ്രതികരിക്കുന്നത്.
Read More : പാക്കിസ്ഥാൻ ഭീകരവാദം കയറ്റുമതി ചെയ്യുന്ന രാഷ്ട്രം; മോഡി
പാക് കലാകാരന്മാർക്കെതിരായ മഹാരാഷ്ട്ര നവ നിർമാൺ സേനയുടെ നീക്കം ഇത്തരത്തിലുള്ളതാണെന്നും ഹൈകമീഷണർ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചാണ് പ്രദർശനം നടത്താൻ തീരുമാനിച്ചിരുന്നത്.
Read More : പാക്കിസ്ഥാൻ താരങ്ങൾ ഇന്ത്യ വിടണമെന്ന് മഹാരാഷ്ട്ര നവനിർമ്മാണ്‍ സേന
ഇന്ത്യയിലുള്ള പാക് താരങ്ങളോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവ നിർമ്മാൺ സേന അറിയിച്ചിരുന്നു. ഭീകരാക്രമണത്തിൻരെ പശ്ചാത്തലത്തിൽ ഇന്ത്യ പാക് ക്രിക്കറ്റ് മത്സരങ്ങളും ഉണ്ടാകില്ലെന്ന് ബിസിസിഐ അധ്യക്ഷൻ അനുരാഗ് താക്കൂറും വ്യക്തമാക്കിയിരുന്നു.
More Read : ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനത്തിന് തെളിവുകള്‍ നല്‍കാം – നവാസ് ഷെറീഫ്
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭീകരവാദം കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാണ് പാക്കിസ്ഥാനെന്നും രാജ്യത്തെ എല്ലാ ഏഷ്യൻ രാജ്യങ്ങളും കുറ്റവാളിയായി കാണുന്നുവെന്നും മോഡി കഴിഞ്ഞ ദിവസം കോഴിക്കോട്ട് പറഞ്ഞിരുന്നു.
TDAP cancels Pakistan expo in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here