സ്‌കൂളിൽ 14കാരൻ വെടിയുതിർത്തു; മൂന്ന് പേർക്ക് പരിക്ക്

ന്യൂയോർക്കിലെ സൗത്ത് കരോലിന് സ്‌കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ട് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനുമാണ് പരിക്കേറ്റത്. ടൗൺ വില്ലയിലെ എലമെന്ററി സ്‌കൂളിലാണ് അപകടമുണ്ടായത്.
14 കാരൻ വീട്ടിൽവെച്ച് അച്ഛനെ വെടിവെച്ച് കൊന്നതിനുശേഷം സ്‌കൂളിൽ എത്തി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. പ്രതിയെ ഉടൻതന്നെ പോലീസ് അറെസ്റ്റ് ചെയ്തു. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവം നടക്കുമ്പോൾ 286 വിദ്യാർത്ഥികളാണ് സ്‌കൂളിലുണ്ടായിരുന്നത്. വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വെടിവെപ്പിനെ തുടർന്ന് ഒരാഴ്ച്ചത്തേക്ക് സ്‌കൂൾ അടച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here