സുരക്ഷാ നടപടികൾ വിലയിരുത്താൻ ഉന്നതതല യോഗം

നിയന്ത്രണരേഖ കടന്ന് ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നതതല യോഗം വിളിച്ചു.
അതിർത്തി നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ യോഗം വിലയിരുത്തും. സുരക്ഷാ നടപടികൾ വിലയിരുത്തുന്നതിനാണ് യോഗം ചേരുന്നത്.
ഇന്ത്യൻ നഗരങ്ങളെ ആക്രമിക്കാൻ തീവ്രവാദികൾ ഒരുക്കം കൂട്ടുന്നുവെന്ന രഹസ്യറിപ്പോർട്ടിനെ തുടർന്നാണ് സൈന്യം മിന്നലാക്രമണം നടത്തിയതെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമരന്തി രാജ്‌നാഥ്‌സിങ് സർവ്വ കക്ഷിയോഗത്തിൽ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ പാകിസ്താെൻറ ഭാഗത്തുനിന്ന് തിരിച്ചടിയോ പ്രകോപനമോ ഉണ്ടായാൽ പ്രത്യാക്രമണം നടത്താൻ സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേ സമയം ഇന്ത്യ പ്രകോപനം തുടർന്നാൽ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചിട്ടുണ്ട്.
meeting, rajnath singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here