ആ സാന്നിധ്യം തന്നെ അവരെ ഭയപ്പെടുത്തി, നാവികസേന തയാറെടുത്തപ്പോള്‍ തന്നെ ശത്രു സ്തബ്ധരായി; ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച് രാജ്നാഥ് സിങ്

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി രാജനാഥ് സിങ്. നാവികസേന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഓപ്പറേഷന് സിന്ദൂരില്‍ ഇന്ത്യന്‍ നാവിക സേന തയ്യാറെടുത്തപ്പോള്‍ തന്നെ ശത്രുവിന്റെ മനോവീര്യം തകര്‍ന്നുവെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. (Rajnath Singh praises Navy’s role during Op Sindoor)
ഓപ്പറേഷന് സിന്ദൂരില്‍ നാവികസേന തയ്യാറെടുത്തപ്പോള്‍ തന്നെ ശത്രു സ്തബ്ധരായിയെന്ന് രാജ്നാഥ് സിങ്ന പറഞ്ഞു. ഇന്ത്യന്‍ നാവികസേനയുടെ അപാരമായ ശക്തി പാകിസ്ഥാന് തിരിച്ചറിഞ്ഞു. ഇന്ത്യന്‍ നേവിയുടെ നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയും മൂലം നമ്മുക്ക് പാക് നാവികസേനയെ അവരുടെ തീരത്ത് തന്നെ ഒതുക്കാനായി. നമ്മുടെ ആക്രമണം അതിശക്തമായതിനാല്‍ തന്നെ ഇന്ത്യയോട് നിര്‍ത്താന്‍ ആവശ്യപ്പെടണമെന്ന് പാകിസ്താന് ലോകരാജ്യങ്ങളോട് അപേക്ഷിക്കേണ്ടി വന്നു. ഓപറേഷന് സിന്ദൂറില്‍ നേവിയുടെ പങ്ക് വളരെ വലുതാണ്. നമ്മുടെ സാന്നിധ്യം തന്നെ പാകിസ്താനെ ഭയപ്പെടുത്തി. തുറന്ന കടലില്‍ യുദ്ധത്തിന് വരാന്‍ അതിനാല്‍ തന്നെ അവര്‍ ധൈര്യപ്പെട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഓപ്പറേഷന് സിന്ദൂരില്‍ ഇന്ത്യന്‍ നാവികസേന തിരിച്ചടിച്ചെങ്കില്‍ പാകിസ്ഥാന് നാലായി വിഭജിക്കപ്പെടുമായിരുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
അതേസമയം ജമ്മുകശ്മീര്‍ പൂഞ്ചില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ചു. ഇന്ത്യയിലെ സാധാരണക്കാര്‍ക്കും സായുധസേനയ്ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് അമിത് ഷാ. ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
Story Highlights : Rajnath Singh praises Navy’s role during Op Sindoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here