ശുഭാംശുവിന്‍റെ യാത്ര; ലോക്സഭയിലെ പ്രത്യേക ചർച്ചയിൽ പ്രതിപക്ഷ ബഹളം, വിമർശിച്ച് പ്രതിരോധ മന്ത്രി

ബഹിരാകാശ ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ശുഭാംശു ശുക്ലയെ അഭിനന്ദിക്കാനുള്ള ചർച്ചയ്ക്കിടെ പാർലമെന്റിൽ പ്രതിഷേധമുയർത്തിയ പ്രതിപക്ഷത്തെ വിമർശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പ്രതിപക്ഷത്തിന്റെ നടപടി അങ്ങേയറ്റം ദൗർഭാഗ്യകരവും നിരാശാജനകവും. ബഹിരാകാശ പദ്ധതികൾ പോലുള്ള വിഷയങ്ങൾ പക്ഷപാത രാഷ്ട്രീയത്തിന് മുകളിലായിരിക്കണമെന്നും രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.
പ്രതിപക്ഷത്തിന് ചർച്ചയിൽ പങ്കെടുക്കാനും ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക് ക്രിയാത്മകമായ അവലോകനം, വിമർശനം, നിർദേശങ്ങൾ എന്നിവ നൽകാനും കഴിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ തിരിച്ചു വരവിനെ കുറിച്ചും ഐഎസ്ആർഒ ദൗത്യത്തെക്കുറിച്ചും ലോക്സഭയിൽ നടന്ന പ്രത്യേക ചർച്ചയ്ക്കിടെയാണ് പ്രതിപക്ഷ ബഹളമുണ്ടായത്.
ഇന്നലെ ഇന്ത്യയില്‍ തിരിച്ചെത്തിയ ശുഭാംശുവിന് കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ വി. നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. ദേശീയ പതാകയുമായി നിരവധി പേര്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. രാജ്യത്തെ ജനങ്ങളെയും കുടുംബത്തെയും കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരിക കുറിപ്പില്‍ വ്യക്തമാക്കി. ”ജീവിതം ഇതാണെന്ന് ഞാന്‍ കരുതുന്നു,’ എന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ എഴുതിയിരുന്നു.
Story Highlights : Rajnath Singh reacts to Opposition Skips Shubhanshu Shukla Discussion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here