ഇന്ത്യാവിഷനില്‍ സംഭവിച്ചതെന്ത്? തുറന്ന് പറഞ്ഞ് ചെയര്മാന് എംകെ മുനീര്‍

സ്വതന്ത്രമായി കാര്യങ്ങള്‍ തുറന്ന് പറഞ്ഞപ്പോഴുള്ള പ്രശ്നങ്ങളാണ് ചാനലിനെ ഇല്ലാതാക്കിയതെന്ന് ഇന്ത്യാവിഷന് ചെയര്‍മാനും മുന്‍ മന്ത്രിയുമായ എം.കെ മുനീര്‍. വാര്ത്താസ്വാതന്ത്ര്യത്ത കുറിച്ച് എല്ലാവരും പറയുമെങ്കിലും അവനവന് കൊള്ളുമ്പോള്‍ ആര്‍ക്കും ഈ പറഞ്ഞ സ്വാതന്ത്ര്യം വേണ്ട. അത്തരം വിഷമമുള്ളവരും മാധ്യമങ്ങളും വ്യക്തികളും കലാകാരന്മാരും ഒക്കെ എനിക്കെതിരെ തിരിഞ്ഞു. അങ്ങനെ ചാനലിനെ ഇല്ലാതാക്കി. ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സൂപ്പര്‍ നൈറ്റ് വേദിയിലാണ് മുനീര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ആദ്യമായി 24 മണിക്കൂറും വാര്‍ത്തകള്‍ മാത്രം സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ കേരളത്തിന് നല്കാന് കഴിഞ്ഞു എന്ന നിലയിലുള്ള സന്തോഷം എനിക്കെന്നും ഉണ്ട്. കേരളത്തിലെ ഇപ്പോഴത്തെ പ്രമുഖ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരിൽ ഏറെപ്പേരെയും ഇന്ത്യാവിഷന് ഗ്രൂം ചെയ്ത് എടുത്തതാണ്. ഒരു സ്ക്കൂളായിരുന്നു ഇന്ത്യാവിഷന്.
സത്യത്തില്‍ ചാനലിനെ ഇല്ലാതാക്കിയതിന് പിന്നില്‍ താനില്ലെന്ന് ആരും വിശ്വസിക്കുന്നുമില്ല. എനിക്ക് പറയാനുള്ളത് ഇത് ഒന്നാണ്, സൂര്യന് അസ്തമിച്ചാലും പിന്നെ തിരിച്ച് വരും. അത് പോലെ ഇന്ത്യാവിഷനും തിരിച്ച് വരും. ഇന്ത്യാവിഷന് തിരിച്ച് വരണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ ഇപ്പോഴുമുണ്ട്.
ഒരു വാര്‍ത്താ ചാനല്‍ തുടങ്ങുമ്പോള്‍ ധാരാളം ശത്രുക്കള്‍ ഉണ്ടാകുമെന്നും ഒരുപാട് ഒരുക്കങ്ങളോട് കൂടി മാത്രമേ ഇത്തരം സംരംഭത്തിലേക്ക് ചുവടുവയ്ക്കാവൂ എന്നുമാണ് ചാനലിന്റെ പതനം പഠിപ്പിച്ചതെന്നും മുനീര്‍ പറഞ്ഞു.
https://youtu.be/rdxnH_lQnGw
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here