സാർക് ഉച്ചകോടി മാറ്റിവെച്ചു

പാക്കിസ്താനിൽ നടക്കാനിരുന്ന സാർക് ഉച്ചകോടി മാറ്റിവച്ചു. ഇന്ത്യ അടക്കം അഞ്ച് അംഗരാജ്യങ്ങൾ പിൻമാറിയ സാഹചര്യത്തിലാണ് ഉച്ചകോടി മാറ്റിവച്ചത്. നവംബർ 9, 10 തീയതികളിൽ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലാണ് സാർക് ഉച്ചകോടി നടക്കേണ്ടിയിരുന്നത്.
Read More : പാക്കിസ്ഥാന് തിരിച്ചടി, സാർക് ഉച്ചകോടിയിൽനിന്ന് ശ്രീലങ്കയും പിൻമാറി
19ആമത് സാർക് ഉച്ചകോടിയുടെ മാര്‌റിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽനിന്ന് പിൻമാറിയിരുന്നു. മാലിദ്വീപ്, നേപ്പാൾ എന്നിവയാണ് മറ്റ് അംഗരാജ്യങ്ങൾ.
SAARC Summit, SAARC, India, Pakistan
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News