ഒരു അമ്മയ്ക്കായി നദാല്‍ കളിനിര്‍ത്തി..വീഡിയോ കാണാം

കാണികളുടെ തിരക്കില്‍ പെട്ട് കാണാതായ മകളെ കാണാതായ അമ്മയുടെ കരച്ചില്‍ കേട്ട നദാല്‍ കളി നിര്‍ത്തി. ആ തിരക്കിനിടെ മകളെ കണ്ടെത്തിയതിന് ശേഷമാണ് നദാല്‍ പിന്നെ കളി തുടര്‍ന്നത്.

സെര്‍വ് ചെയ്യാന്‍ ആരംഭിക്കവെയാണ് യുവതിയുടെ കരച്ചില്‍ ഉയര്‍ന്നത്. കരച്ചില്‍ കേട്ട ഉടനെ നദാല്‍ കളി നിര്‍ത്തി. ഇതോടെ കാണികളും കുട്ടിയെ തിരയാന്‍ ആരംഭിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ സ്റ്റേഡിയത്തിലെ ഒരു കോണില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ ഉയര്‍ന്നു.
പരസ്പരം കണ്ട് മുട്ടിയതോടെ രണ്ട് പേരും സന്തോഷം കൊണ്ട് കരഞ്ഞു. മകളെ വാരി പുണര്‍ന്ന് പോകവെ അമ്മ നദാനെ നോക്കി കൈയ്യുയര്‍ത്തി നന്ദി പ്രകടിപ്പിക്കാനും ആ അമ്മ മറന്നില്ല. വീഡിയോ കാണാം

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top