വന്യ ജീവി ആക്രമണത്തെ ഭയന്ന് ജീവിക്കുന്ന ഒരു ജനതയുടെ കഥ ; ‘ലർക്ക് ‘ ചിത്രീകരണം പൂർത്തിയായി

കേരള ടാക്കീസിന്റെ ബാനറിൽ എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലർക്ക് ‘എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനം,വാഗമൺ എന്നിവിടങ്ങളിൽ പൂർത്തിയായി.സൈജു കുറുപ്പ്,അജു വർഗ്ഗീസ്,പ്രശാന്ത് അലക്സാണ്ടർ,ടി ജി രവി,അനുമോൾ, മഞ്ജു പിളള,മുത്തുമണി,സരിതാ കുക്കു,സ്മിനു സിജോ,പ്രശാന്ത് മുരളി,സുധീർ കരമന,ജാഫർ ഇടുക്കി, എം എ നിഷാദ്,വിജയ് മേനോൻ,
സോഹൻ സീനുലാൽ,ബിജു സോപാനം,സജി സോമൻ,വിനോദ് കെടാമംഗലം,കുമാർ സുനിൽ,റെജു ശിവദാസ്,ഫിറോസ് അബ്ദുളള,ബിജു കാസിം,ബിന്ദു പ്രദീപ്,സന്ധ്യാ മനോജ്,രമ്യാ പണിക്കർ,നീതാ മനോജ്,ഷീജ വക്കപാടി,അനന്തലക്ഷഭി,ഷക്കീർ വർക്കല,അഖിൽ നമ്പ്യാർ,ഭദ്ര,ബീന സജികുമാർ,തുടങ്ങിയ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read Also: യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന, ‘ജോറാ കയ്യെ തട്ട്ങ്കെ’ മെയ് 16ന് തിയേറ്ററുകളിൽ.
‘പകൽ’, ‘നഗരം’, ‘വൈരം’, ‘കിണർ’ തുടങ്ങിയ കാലിക പ്രസക്തിയുളള സിനിമകൾ സംവിധാനം ചെയ്ത നിഷാദിന്റെ ഈ പുതിയചിത്രത്തിലും സമകാലീന സംഭവങ്ങളെ കോർത്തിണക്കി,ഇന്നേറ്റവും പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.മലയോര മേഖലയിൽ പ്രകൃതിയോടും മണ്ണിനോടും എതിരിട്ട് ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവന് ഭീഷണിയാകുന്ന വന്യ ജീവി ആക്രമണത്തിന്റെ പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം.ജുബിൻ ജേക്കബ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിൽ രജീഷ് രാമൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
Story Highlights : The shooting of the film ‘Lark’ has been completed.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here