കതിര്‍, ഷൈന്‍ ടോം ചാക്കോ ചിത്രം ‘മീശ’ ആഗസ്റ്റിൽ പ്രദർശനത്തിന്

കതിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്പെൻസ് ഡ്രാമ ചിത്രമായ ‘മീശ’ ആഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തുന്നു. ഹക്കീം ഷാ,ജിയോ ബേബി, ശ്രീകാന്ത് മുരളി,സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി തീവ്രമായ ഒരു രാത്രിയുടെ കഥ പറയുന്നതാണ് ചിത്രം. ദീർഘനാളുകൾക്കു ശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിക്കുകയും എന്നാൽ അതൊരു അപ്രതീക്ഷിത പ്രശ്നങ്ങളിലേക്ക് വഴി മാറുകയും ചെയ്യുന്നതിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്.
Read Also: വഞ്ചനാകേസ്: നിവിൻ പോളിയുടെ മൊഴിയെടുക്കും, ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം സുരേഷ് രാജൻ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ്-മനോജ്,സംഗീതം-സൂരജ് എസ് കുറുപ്പ്,ലൈൻ പ്രൊഡ്യൂസർ-സണ്ണി തഴുത്തല.
Story Highlights : Kathir, Shine Tom Chacko’s film ‘Meesha’ to be released in August
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here