റോഡിലെ കുഴിയടച്ചില്ല, സ്ത്രീകൾ കുഴിയിലിറങ്ങി കുളിച്ചു

റോഡിലെ കുഴിയടയ്ക്കാൻ ഇനി വാഴവെക്കാനും റോഡ് ഉപരോധിക്കാനും ഒന്നും നിൽക്കേണ്ട കെട്ടോ… റോഡിലിറങ്ങി ആ കുഴിയിൽ അങ്ങ് കുളിച്ചാൽ മതി, എല്ലാം ശരിയാകും. ഇത് പ്രാവർത്തികമാക്കിയിരിക്കുകയാണ് തായ്ലന്റിലെ ഒരു പറ്റം സ്ത്രീകൾ.
തായ്ലന്റിലെ പ്രശസ്ത മോഡൽ പാം കുഴിയടക്കണമെന്ന് ആരോടും പരാതി പറയാനോ കല്ലും മണ്ണും ചുമന്ന് കുഴിയടയ്ക്കാനോ ഒന്നും പോയില്ല, നേരെ ആ കുഴിയിലറങ്ങി നടു റോഡിലിറങ്ങി കുളിച്ചു.
ഇത് വൈറലായതോടെ മറ്റ് പലയിടങ്ങളിലും സ്ത്രീകൾ റോഡിലിറങ്ങുകയും കുഴികളിലെ വെള്ളത്തിൽ കുളി തുടങ്ങുകയും ചെയ്തു. സംഗതി കൈവിട്ടുപോകുമെന്നായതോടെ അധികൃതർ ാേടി എത്തുകയും കുഴിയടയക്കുകയും ചെയ്തു.
തായ്ലന്റിലെ താക് പ്രവിശ്യയിലെ മായി രാമട്ട് ജില്ലയിലാണ് സംഭവം. അപകടം സ്ഥിരമായിരുന്ന ഇവിടുത്തെ റോഡുകളിലെ കുഴി അടയ്ക്കാൻ പാമിന്റെ പ്രതിഷേധം കാരണമായതോടെയാണ് മറ്റ് സ്ത്രീകളും ഇത് മാത്യകയാക്കിയത്.
Thai women take dip in the road in pothole protest.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here