ക്രിക്കറ്റ് സ്‌റ്റേഡിയം വൃത്തിയാക്കി കോഹ്ലി; വീഡിയോ കാണാം

ഇന്ത്യയുടെ യൂത്ത് ഐക്കൺ ആണ് യുവ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. കോഹ്ലിയുടെ ഹെയർ സ്‌റ്റൈൽ മുതൽ കോഹ്ലി അഭിനയിച്ച പരസ്യത്തിലെ ഷാംപൂ വരെ ഉപയോഗിച്ച് കോഹ്ലിയെ മാതൃകയാക്കി ജീവിക്കുന്ന യുവത്വത്തിന് മുന്നിലാണ് മറ്റൊരു മാതൃകയായി കോഹ്ലി എത്തിയിരിക്കുന്നത്.
കൊൽകത്തയിലെ എഡൻ ഗാർഡൻ ക്രിക്കറ്റ് സ്‌റ്റേഡിയം വൃത്തിയാക്കിയാണ് ഇത്തവണ കോഹ്ലി ജനഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നത്.
ഗാന്ധി ജയന്തിയും ഒപ്പം കേന്ദ്രസർക്കാരിന്റെ സ്വച്ച്ഭാരത് അഭിയാൻ പദ്ധതിയുടെയും രണ്ടാം വാർഷികമായ ഒക്ടോബർ 2 ന് ആണ് കോഹ്ലി എഡൻ ഗാർഡന്റെ സ്റ്റാന്റുകൾ വൃത്തിയാക്കിയത്.
കോഹ്ലിക്കൊപ്പം ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കുർ, ക്രിക്കറ്റ് താരങ്ങളായ രോഹിത്ത് ഷർമ്മ, അജിങ്ക്യ രഹാനെ തുടങ്ങി നിരവധി പേരും ഈ സദ്പ്രവൃത്തിയിൽ പങ്കുചേർന്നു.
On the occasion of #GandhiJayanti– BCCI President Lt. @ianuragthakur, @imVkohli & #TeamIndia take part in #SwachhBharatAbhiyan #MyCleanIndia pic.twitter.com/roerE9Q9g8
— BCCI (@BCCI) October 2, 2016
kolkatta, eden garden, kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here