ഏറനാട് എക്സ്പ്രസിലെ യാത്രക്കാർ ജനശതാബ്ദി തടഞ്ഞു

നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസിലെ യാത്രക്കാർ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി തടഞ്ഞു. ഏറനാട് എക്സ്പ്രസ് പിടിച്ചിട്ട് ജനശതാബ്ദി കടത്തിവിടുന്നതിൽ പ്രതിഷേധിച്ചാണ് ട്രെയിൻ തടഞ്ഞത്.
പുലർച്ചെ 3.35ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ഏറനാട് ആറ് മണിയ്ക്ക് പുറപ്പെടുന്ന ജനശതാബ്ദിയ്ക്ക് വേണ്ടി പിടിച്ചിടുന്നത് സ്ഥിരം സംഭവമാണെന്ന് യാത്രക്കാർ പ്രതികരിച്ചു. രാവിലെ എട്ടരയോടെ ആണ് തുറവൂർ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞത്.
ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് റെയിൽ വേ അധികൃതരും പോലീസും യാത്രക്കാരുമായി ചർച്ച നടത്തി. ഏറനാട് എക്സ്പ്രസ് പിടിച്ചിടുന്നത് മേലധികാരികളെ അറിയിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയതോടെ യാത്രക്കാർ പിരിഞ്ഞു. തുടർന്ന് 10.30ഓടെ ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here