Advertisement

സ്ലീപ്പർ ബസിൽ പ്രസവം, പിന്നാലെ നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു

July 16, 2025
Google News 2 minutes Read
Woman delivers baby on running bus; newborn thrown out, dies

നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞ് കൊന്നു. പൂനെയിൽ നിന്ന് പർഭണിയിലേക്കുള്ള സ്ലീപ്പർ ബസിലാണ് സംഭവം നടന്നത്. ബസിനുള്ളിൽ യാത്രയ്ക്കിടെയാണ് യുവതി പ്രസവിക്കുന്നത്. പിന്നാലെ നവജാത ശിശുവിനെ പൊതിയിലാക്കി ബസിന് പുറത്തേക്ക് വലിച്ചെറിഞ്ഞുകയായിരുന്നു.
സംഭവത്തിൽ കൃതിക ധേരെ എന്ന യുവതിയും, ഭർത്താവാണെന്ന് അവകാശപ്പെടുന്ന അൽത്താഫ് എന്നയാളും പൊലീസ് പിടിയിലായി.

ചൊവ്വാഴ്ച രാവിലെയോടെ പത്രി–സേലു റോഡിലാണ് സംഭവം നടന്നത്. ബസിന് പിന്നാലെ വന്നിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരൻ എന്തോ വലിച്ചെറിയുന്നത് കണ്ട്, പൊതി പരിശോധിച്ചപ്പോഴാണ് സംഭവം വെളിവായത്. അദ്ദേഹം ഉടൻ തന്നെ പട്രോളിങ്ങിലുള്ള പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് ബസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അൽത്താഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Story Highlights : Woman delivers baby on running bus; newborn thrown out, dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here