Advertisement

ഉറി പാക്കിസ്ഥാന് പറ്റിയ തെറ്റ്; ടി പി ശ്രീനിവാസൻ

October 3, 2016
2 minutes Read
TP Sreenivasan

ഉറി പാക്കിസ്ഥാന് പറ്റിയ തെറ്റാണെന്നും നിലവിലെ സാഹചര്യം യുദ്ധത്തിലേക്കെത്തിക്കാതിരിക്കാൻ പാക്കിസ്ഥാൻ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നതായും മുൻ നയതന്ത്രപ്രതിനിധി ടി പി ശ്രീനിവാസൻ ട്വന്റിഫോർ ന്യൂസിനോട്.

യുദ്ധം വേണം എന്ന് ആരും പറയുന്നില്ല. പാക്കിസ്ഥാൻ ചെയ്ത കുറ്റത്തിന് ശിക്ഷിക്കണം എന്ന് മാത്രമാണ് പറയുന്നത്. ആ ശിക്ഷ കഴിഞ്ഞ ദിവസം നൽകി. ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ കടന്ന് ആക്രമിച്ചെന്നതിന്റെ പേരിൽ യുദ്ധം ഉണ്ടാകണമെന്നില്ല. കാരണം പാക്കിസ്ഥാൻ, ഇന്ത്യ അവരെ ആക്രമിച്ചെന്ന് പറയുന്നില്ല. ബോർഡറിൽനിന്ന് വെടിവെച്ചെന്ന് മാത്രമേ പറയുന്നുള്ളൂ എന്നും ശ്രീനിവാസൻ വ്യക്തമാക്കി.

നിലവിൽ യുദ്ധം ഉണ്ടാകേണ്ട ആവശ്യമില്ല, പാക്കിസ്ഥാനാണ് കുറ്റം ചെയ്തത്. അതുകൊണ്ടുതന്നെ അവർ ഇനിയും പ്രശ്‌നമുണ്ടാക്കേണ്ടതില്ല. – ടി പി ശ്രീനിവാസൻ

അവർ കുറ്റം ചെയ്തതിന്റെ ശിക്ഷയായി പാക്കിസ്ഥാനിലെ ജനങ്ങളെയല്ല ആക്രമിച്ചത്. പാക്കിസ്ഥാൻ ബോർഡറിലുള്ള ഭീകരവാദ താവളങ്ങളിലാണ് ആക്രമണം നടത്തിയത്. മാത്രമല്ല അവർ പ്രകോപന പരമായി പ്രവർത്തിച്ചതിനാലാണ് ആക്രമണം നടത്തിയത് അത് മനസ്സിലാക്കി പാക്കിസ്ഥാൻ പ്രവർത്തിക്കുന്നതാണ് നല്ലത്. മറ്റ് രാജ്യങ്ങളും അവരെ ഉപദേശിക്കുന്നുണ്ടെന്നും ടി പി ശ്രീനിവാസൻ.

Read More : യുദ്ധമല്ല സമാധാനം

നിലവിലെ സാഹചര്യം അവർ വലിയ യുദ്ധത്തിലേക്കെത്തിക്കില്ലെന്ന് തന്നെയാണ് താൻ മനസ്സിലാക്കുന്നത്. കാരണം അവർക്ക് പറ്റിയ തെറ്റാണെന്ന് പാക്കിസ്ഥാൻ മനസ്സിലുണ്ടാക്കുന്നുണ്ടെന്നാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം പത്താൻകോട്ട് ആക്രമണം ഉണ്ടായപ്പോൾ അതിൽനിന്ന് ഇന്ത്യ പഠിക്കേണ്ടതായിരുന്നെന്നും അത് ഇന്ത്യയുടെ കഴിവുകേടാണെന്നും പാർലമെന്റ് ആക്രമണം, മുംബൈ ആക്രമണം ഇവിടെയെല്ലാം ഒരു നടപടി എടുത്തിരുന്നെങ്കിൽ ഈ ഒരു അവസ്ഥ ഒഴിവാക്കാമായിരുന്നെന്നും ശ്രീനിവാസൻ   പറഞ്ഞു.

പാക്കിസ്ഥാൻ സർക്കാരിന്റെ സാന്നിദ്ധ്യം ഈ ആക്രമണത്തിനെല്ലാം പിന്നിലുണ്ട്. അത് അവരുടെ മൗനാനുമതിയ്ക്കും അപ്പുറമാണ്. പലപ്പോഴും പാക്കിസ്ഥാൻ സൈന്യത്തിലെ അംഗങ്ങൾതന്നെയാണ് ഭീകരപ്രവർത്തകരായി എത്തുന്നത്. അതുകൊണ്ടുതന്നെ ഒരു സംശയവും വേണ്ട പാക്കിസ്ഥാന്റെ പൂർണ്ണ സമ്മതത്തോടെയാണ് ആക്രമണം. – ടി പി ശ്രീനിവാസൻ

ഇനി യുദ്ധം നടന്നാൽ തന്നെ ധർമ്മ യുദ്ധം എന്നൊന്നില്ല, വിജയത്തിനായി കയ്യിലുള്ള ആയുധങ്ങളെല്ലാം ഉപയോഗിക്കേണ്ടി വരും. എന്നാൽ ഇന്ത്യയ്ക്ക് അണ്വായുധം ആദ്യം പ്രയോഗിക്കാൻ കഴിയില്ല. കാരണം ആദ്യം അണ്വായുധം പ്രയോഗിക്കില്ലെന്ന നോ ഫസ്റ്റ് യൂസ് കരാറിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ പാക്കിസ്ഥാന് അങ്ങനെയൊരു പോളിസി ഇല്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കി.

പാക്കിസ്ഥാൻ നമ്മുടെ അയൽകരാജ്യമാണ്. അവരോട് സ്‌നേഹത്തോടെ പെരുമാറണം എന്നുതന്നെയാണ് താനും കരുതുന്നത്. പക്ഷേ അവരുണ്ടാക്കുന്ന പ്രശ്‌നങ്ങൾ അത് ക്രിത്രിമമായി ഉണ്ടാക്കുന്നതാണ്. കാശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത് പാക്കിസ്ഥാന് ലഭിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് കരുതി നാം അത് പങ്കുവെക്കേണ്ടതില്ലല്ലോ. മറ്റൊല്ലാം നഷ്ടപ്പെട്ടാലും കാശ്മീർ താഴ്‌വര വേണം എന്നാണ് അവർക്ക്. ഇത് തട്ടികൊണ്ടുപോകാതെ സംരക്ഷിക്കുക എന്നതാണ് ഇന്ത്യയ്ക്ക് ചെയ്യാനാകുന്നത്. കാശ്മീരിനെ ഇന്ത്യയുടേതായി നിലനിർത്തുക തന്നെ ചെയ്യണമെന്നും അദ്ദേഹം ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു

ഭാരതത്തിന്റെ പ്രതിരോധ സംവിധാനത്തിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ ? ഈ പേജ് സന്ദർശിക്കുക
http://twentyfournews.com/2016/10/03/defence-system-of-india/

T P Sreenivasan, India-pak Issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top