മാണിയുടെ ഹരജി ഹൈക്കോടതി തള്ളി

കോഴി ഇറക്കുമതിയ്ക്ക് നികുതി ഇളവ് നൽകാൻ കോഴ വാങ്ങിയ കേസിൽ വിജിലൻസ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കെ എം മാണിയുടെ ഹരജി ഹൈക്കോടതി തള്ളി.
കേസന്വേഷണം നടക്കുന്ന ഘട്ടത്തിൽ അതിൽ ഇടപെടാനാവില്ലെന്നും കണ്ണുതുറന്ന് വിജിലൻസ് അന്വേഷിക്കട്ടേ ന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ഘട്ടത്തിൽ അത് തള്ളാനാകില്ലെന്നും കേസന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ അതിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കോഴി കച്ചവടക്കാരുടേയും ആയുർവ്വേദ ഉത്പന്ന കമ്പനികളുടെയും നികുതി വെട്ടിപ്പ് എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് 15കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് മാണിക്കെതിരായ കേസ്. ആയുർവ്വേദ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നികുതി നാല് ശതമാനമായി കുറച്ചതിലും മാണിക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്.
K M Mani, High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here