ജാനകിയമ്മ അവസാനമായി പാടിയ ഗാനം

തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകി പാട്ടു നിർത്തുകയാണെന്നറിഞ്ഞപ്പോൾ നാമെല്ലാം ഏറെ വേദനിച്ചു. ആ മാധുര്യം പുത്തൻ പാട്ടുകളിലൂടെ ഇനി കേൾക്കാനാകില്ല എന്നത് പാട്ടിനെ ഇഷ്ടപ്പെടുന്നവർക്ക് അൽപ്പം വിഷമമൊന്നുമല്ല ഉണ്ടാക്കിയത്.
പത്തുകൽപനകൾ എന്ന മലയാള ചിത്രത്തിലെ താരാട്ടുപാട്ടോടെയാണ് ജാനകിയമ്മ തന്റെ പിന്നണി ഗാനജീവിതം അവസാനിപ്പിച്ചത്. അവസാനമായി ജാനകിയമ്മയിൽനിന്ന് ഒഴുകിയെത്തിയ ആ ഗാനത്തിനും മാധുര്യം ഒട്ടും കുറവല്ല.
Read More : എസ് ജാനകി ഇനി പാടില്ല; ഇത് തന്റെ അവസാനഗാനമെന്ന് ഗായിക
അനൂപ് മേനോൻ, മീരാജാസ്മിൻ എന്നിവരെ കേന്ദ്ര കഥാപാത്രമായി ചിത്രമൊരുക്കുന്നത് പ്രശസ്ത എഡിറ്റർ ഡോൺമാക്‌സ് ആണ്. ഒരിടവേളയ്ക്ക് ശേഷം നായികയായും ആദ്യമായി ഗായികയായും മീര എത്തുന്നു എന്നതും ചിത്രത്തെ വ്യത്യസ്തമാക്കുന്നു.
last song of s janaki.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here