യുഡിഎഫ്‌ സമരത്തെ പരിഹസിച്ച് ടി എം തോമസ് ഐസക്

demonetisation and cashless economy

യുഡിഎഫ്‌  സമരത്തെ പരിഹസിച്ച് ധനകാര്യമന്ത്രി ടി എം തോമസ് ഐസക്കും. ഫീസ് കുറയ്ക്കുക തന്നെ വേണം ഇല്ലെങ്കിൽ ഞങ്ങൾക്ക് നാണക്കേടാകുമെന്നതായിരുന്നു പ്രതിപക്ഷ പക്ഷമെന്ന് ഫേസ്ബുക്കിലൂടെ ഐസക്ക് രംഗത്തെത്തി.

മുഖ്യമന്ത്രി പറഞ്ഞപോലെ 30 കുട്ടികളുടെ കാര്യം പറഞ്ഞാണ് സഭ സ്തംഭിപ്പിച്ചത്. പരിയാരം മെഡിക്കൽ കോളേജിലെ ഫീസ് നിരക്കുകൾ കുറച്ചാൽ സമരം അവസാനിപ്പിക്കാം എന്ന സ്ഥിതിയിലേക്ക് യു ഡി എഫ് എത്തിയിരുന്നു. പരിയാരം മെഡിക്കൽ കോളേജിലെ സീറ്റുകളിൽ മറ്റു മെഡിക്കൽ കോളേജുകളെ അപേക്ഷിച്ച് ഇപ്പോൾ തന്നെ ഫീസ് കുറവാണ്. പട്ടിക പിന്നാക്ക വിഭാഗങ്ങളുടെ 25000 രൂപ ഫീസ് എല്ലായിടത്തും ഒരുപോലെയാണ്. തോമസ് ഐസക്ക് കുറിച്ചു.

പിന്നാക്ക വിഭാഗം ഒഴികെയുള്ള സർക്കാർ മെറിറ്റിൽ വരുന്ന 30ഓളം കുട്ടികളുടെ കാര്യത്തിലാണ് തർക്കം അവശേഷിക്കുന്നതെന്നും ഇവരുടെ പേരിലാണ് സഭ സ്തംഭിപ്പിച്ചതെന്നും ഐസക്ക്.

അഡ്മിഷൻ കഴിഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോൾ ഫീസ് കുറയ്ക്കുന്നതിന് നിയമപരമായ പ്രശ്‌നങ്ങളുണ്ട്. ഇവിടെ കുട്ടികൾക്ക് അധിക ബാധ്യത ഉണ്ടാകാതെ ക്രമീകരണങ്ങൾ ഉണ്ടാക്കാമെന്ന് സർക്കാർ നേരത്തെ പറഞ്ഞതാണ്. അല്ല ഇവിടെ ഫീസ് കുറയ്ക്കുക തന്നെ വേണം. അല്ലെങ്കിൽ ഞങ്ങൾക്ക് നാണക്കേടാകും എന്നായിരുന്നു പ്രതിപക്ഷ പക്ഷമെന്നും ഐസക്ക് പറയുന്നു. അങ്ങനെ 30 കുട്ടികൾക്ക് വേണ്ടിയുള്ള രണ്ടാഴ്ച സഭാ സ്തംഭനമായിരുന്നു സ്വാശ്രയ സമരമെന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ്ണ രൂപം

അങ്ങനെ സ്വാശ്രയ സമരം തീര്‍ന്നു. രണ്ടു ദിവസം മുമ്പേ സഭ പിരിഞ്ഞു. ഇനി വിജയദശമി കഴിഞ്ഞു സഭ സമ്മേളിക്കുമ്പോഴേക്കും ഇത് ഒരു വിഷയം അല്ലാതായിത്തീരും. സത്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞപോലെ 30 കുട്ടികളുടെ കാര്യം പറഞ്ഞാണ് സഭ സ്തംഭിപ്പിച്ചത്. പരിയാരം മെഡിക്കല്‍ കോളേജിലെ ഫീസ്‌ നിരക്കുകള്‍ കുറച്ചാല്‍ സമരം അവസാനിപ്പിക്കാം എന്ന സ്ഥിതിയിലേക്ക് യു ഡി എഫ് എത്തിയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ സീറ്റുകളില്‍ മറ്റു മെഡിക്കല്‍ കോളേജുകളെ അപേക്ഷിച്ച് ഇപ്പോള്‍ തന്നെ ഫീസ് കുറവാണ്. പട്ടിക- പിന്നോക്ക വിഭാഗങ്ങളുടെ 25000 രൂപ ഫീസ് എല്ലായിടത്തും ഒരുപോലെയാണ്. അപ്പോള്‍ പിന്നെ തര്‍ക്കം അവശേഷിക്കുന്നത് പിന്നോക്ക വിഭാഗം ഒഴികെയുള്ള സര്‍ക്കാര്‍ മെറിറ്റില്‍ വരുന്ന 30-ഓളം കുട്ടികളുടെ കാര്യത്തിലാണ്. അഡ്മിഷന്‍ കഴിഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോള്‍ ഫീസ്‌ കുറയ്ക്കുന്നതിന് നിയമപരമായ പ്രശ്നങ്ങളുണ്ട്. ഇവിടെ കുട്ടികള്‍ക്ക് അധിക ബാധ്യത ഉണ്ടാകാതെ ക്രമീകരണങ്ങള്‍ ഉണ്ടാക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞതാണ്. അല്ല ഇവിടെ ഫീസ് കുറയ്ക്കുക തന്നെ വേണം. അല്ലെങ്കില്‍ ഞങ്ങള്‍ക്ക് നാണക്കേടാകും എന്നായിരുന്നു പ്രതിപക്ഷ പക്ഷം. അങ്ങനെ 30 കുട്ടികള്‍ക്ക് വേണ്ടിയുള്ള രണ്ടാഴ്ച സഭാ സ്തംഭനമായിരുന്നു സ്വാശ്രയ സമരം.

T.M Thomas Isaac, Facebook, Hunger Strike, UDF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top