Advertisement

ആ വേദിയില്‍ ജയിച്ചത് സംഗീതവും നന്മയും

October 6, 2016
Google News 0 minutes Read

ഐഎംഎല്‍ വേദിയില്‍ യഥാര്‍ത്ഥത്തില്‍ ജയിച്ചത് സംഗീതവും നന്മയുമാണെന്ന് ഇന്ത്യന്‍ മ്യൂസിക്ക് ലീഗില്‍ ആലപ്പുഴയെ പ്രതിനിധീകരിച്ച സംഗീതസംവിധായകന്‍ മനുരമേശന്‍.
ഇത്രയും വ്യാപ്തിയേറിയ ഉദ്യമത്തിനാണ് ‍ഞങ്ങളിലൂടെ ഫ്ളവേഴ്സ് നേതൃത്വം നല്‍കിയെന്ന് ഈ പദ്ധതി പൂര്‍ത്തിയായ ഈ ഘട്ടത്തില്‍ സന്തോഷപൂര്‍വ്വം തിരിച്ചറിയുകയാണ്. പതിനാല് ജില്ലയിലൂടെ പതിനാല് ടീം ക്യാപ്റ്റന്മാരും മത്സരിച്ചും. അവരുടെ നേതൃത്വത്തില്‍ ഒരുപാട് നല്ല കലാകാരന്മാരും വേദിയില്‍ മാറ്റുരച്ചു. എന്നാല്‍ ആ വേദിയില്‍ സത്യത്തില്‍ ജയിച്ചത് സംഗീതവും നന്മയുമാണ്.

ഫ്ളവേഴ്സിലെ മ്യൂസിക്ക് റിയാലിറ്റി ഷോയായ ഐഎംഎലില്‍ വിജയികളായ ഇടുക്കി ജില്ലയ്ക്ക് ഫ്ളവേഴ്സും, എസ്ഡി ഫൗണ്ടേഷനും സംയുക്തമായി നിര്‍മ്മിച്ച് നല്‍കിയ 20 വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് ഇന്ന് നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here