ബിസിസിഐയ്‌ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ലോധ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിൽ വരുത്തുന്നതിൽ വീഴ്ച വരുത്തുന്നതിന് ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ വിമർശനം. സംഘടനാകാര്യത്തിൽ ലോധ കമ്മിറ്റി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ നടപ്പിലാകാത്ത പക്ഷം ഭാരവാകികളെ മാറ്റുന്ന കാര്യവും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ലോധ കമ്മിറ്റി മാനദണ്ഡം നിർദ്ദേശിച്ചതിന് ശേഷം മാത്രമേ സംസ്ഥാന അസോസിയേഷനുകൾക്ക് നൽകാനുള്ള 400 കോടി രൂപ ബിസിസിഐ വിതരണം ചെയ്യാൻ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.

ബിസിസിഐയ്ക്ക് നേരെ അച്ചടക്ക നടപടി എടുക്കാനും കോടതി നിർബന്ധിമാകുനമെന്നും ജസ്റ്റിസ് പറഞ്ഞു.

എന്ത് യോഗ്യതയാണ് ബിസിസിഐ ഭാരവാഹികൾക്കുള്ളതെന്നും ചെയർമാൻ അനുരാഗ് താക്കൂർ ഒരു രഞ്ജി ട്രോഫി എങ്കിലും കളിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

ബിസിസിഐയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ, അനുരാഗ് താക്കൂർ ഒരു ക്രിക്കറ്ററാണെന്ന് പറഞ്ഞപ്പോൾ ജഡ്ജിമാരുടെ ടീമിന്റെ ക്യാപ്റ്റനാണ് താനെന്നായിരുന്നു ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്.

BCCI, Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top