സൗമ്യ വധം; തുറന്ന കോടതിയിൽ വാദം കേൾക്കും

SOUMYA court consider revised petition thursday

സൗമ്യ വധക്കേസിലെ പുന:പരിശോധനാ ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി. സൗമ്യയുടെ അമ്മയും കേരളാ സർക്കാരും നൽകിയ പുന:പരിശോധനാ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് നൽകിയ ഹരജിയിൽ നാളെ തുറന്ന കോടതി വാദം കേൾക്കും. രഞ്ജൻ മങ്കോയി അധ്യക്ഷനായുള്ള ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

പുന:പരിശോധനാ ഹർജികൽ ജഡ്ജിയുടെ ചേമ്പറിലാണ് പരിഗണിക്കാറുള്ളത്. വധശിക്ഷയ്‌ക്കെതിരായ പുന:പരിശോധനാ ഹർജിമാത്രമാണ് തുറന്ന കോടതകിയിൽ വാദം കേൾക്കുന്നത്.

സൗമ്യാ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷയും കൊലപാതക കുറ്റവും പുന: സ്ഥാപിക്കണമെന്നാണ് സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും കോടതിയിൽ ആവശ്യപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top