ഇത് എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം- നിവാസ് രഘുനാഥന്‍

ഫ്ളവേഴ്സ് ഐഎംഎല്‍ മ്യൂസിക്ക് റിയാലിറ്റി ഷോയിലെ ഇടുക്കി ടീമിന്റെ ക്യാപ്റ്റന്‍ നിവാസ് രഘുനാഥന്‍ തന്റെ ടീമിന് ലഭിച്ച ഈ ചരിത്ര നേട്ടത്തിന്റെ ത്രില്ലിലാണ് ഇപ്പോഴും. ഫ്ളവേഴ്സിലെ മ്യൂസിക്ക് റിയാലിറ്റി ഷോയായ ഐഎംഎലില്‍ വിജയികളായ ഇടുക്കി ജില്ലയ്ക്ക് ഫ്ളവേഴ്സും, എസ്ഡി ഫൗണ്ടേഷനും സംയുക്തമായി നിര്‍മ്മിച്ച് നല്‍കിയ 20 വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് ഇന്ന് നടക്കും.

‘റിയാലിറ്റി ഷോകളുടെ ലോകത്ത് എന്ന് മാത്രമല്ല, ലോകത്ത് തന്നെ ഇത്രയും മഹത്തായ ഒരു കാരുണ്യ പദ്ധതി നടന്നിട്ടുണ്ടാകില്ല. സംഗീതം വഴി ഞാനും ഇതിനനൊരു നിമിത്തം ആയി. എന്റെ സംഗീത ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു ഏടാണ് ഇന്ത്യന്‍ മ്യൂസിക്ക് ലീഗിലേത്

മത്സരാര്‍ത്ഥികള്‍ മാത്രമല്ല, നാടും നാട്ടുകാരും ഈ പ്രോഗ്രാമില്‍ ഒത്തു ചേര്‍ന്നു, നന്മയുടെ വിജയമാണിത്. വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്നത് പോലുള്ള ഒരു പുണ്യ പ്രവര്‍ത്തിയില്‍ ഭാഗമാകാന്‍ കഴിഞ്ഞതും, അത് ഞാന്‍ പ്രതിനിധാനം ചെയ്ത ഇടുക്കി ജില്ലയ്ക്ക് നേടികൊടുക്കാന്‍ കഴിഞ്ഞതിലും പറഞ്ഞറിയിക്കാനാകാത്ത സന്തോഷം ‘- നിവാസ് പറയുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top