ഇതുപോലെ ജനോപകാരപ്രദമായ റിയാലിറ്റി ഷോ ഇതാദ്യം

ഫ്ളവേഴ്സിലെ മ്യൂസിക്ക് റിയാലിറ്റി ഷോയായ ഐഎംഎലില്‍ വിജയികളായ ഇടുക്കി ജില്ലയ്ക്ക് ഫ്ളവേഴ്സും, എസ്ഡി ഫൗണ്ടേഷനും സംയുക്തമായി നിര്‍മ്മിച്ച് നല്‍കിയ 20 വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് ഇന്ന് നടക്കുകയാണ്. ഈ പരിപാടിയില്‍ തിരക്ക് മൂലം പങ്കെടുക്കാനാകാത്ത വിഷമത്തിലാണ് എറണാകുളം ടീം ക്യാപ്റ്റന്‍ പ്രദീപ് പള്ളുരുത്തി.

‘ടെലിവിഷന്‍ ലോകത്ത് ഇതാദ്യമായാണ് ഇത്തരത്തില്‍ ജനോപകാരപ്രദമായ ഒരു റിയാലിറ്റി ഷോ നടന്നത്. ഫ്ളവേഴ്സിലെ ഒരു ബ്രഹ്മാണ്ഡ പരിപാടി തന്നെയായിരുന്നു ഇന്ത്യന്‍ മ്യൂസിക്ക് ലീഗ്. ഇതില്‍ പങ്കെടുക്കാനായതില്‍ അഭിമാനം തോന്നുകയാണ് ഇപ്പോള്‍.  ക്യാപ്റ്റന്മാരും മത്സരാര്‍ത്ഥികളും ഒരു പോലെ ആസ്വദിച്ച് പങ്കെടുത്ത പരിപാടിയായിരുന്നു ഐഎംഎല്‍. ഇത് പോലൊരു നന്മനിറഞ്ഞ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം വാക്കുകള്‍ കൊണ്ട് പറഞ്ഞറയിക്കാനാവില്ല. കുറച്ച് തിരക്കുകള്‍ കാരണം ഇന്ന് എനിക്ക് ആ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കഴിയുന്നില്ല. അതില്‍ സങ്കടമുണ്ട്. എങ്കിലും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും, വീട് ലഭിക്കുന്ന കുടുംബങ്ങള്‍ക്കും എല്ലാ ആശംവകളും പ്രാര്‍ത്ഥനകളും.’

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top